ന്യൂയോര്‍ക്: ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കലിനെ 2015ലെ ടൈം മാഗസിന്‍ പേഴ്സണ്‍ ഓഫ് ദി ഇയറായി തെരഞ്ഞെടുത്തു. യൂറോപ്പിലെ സാമ്പത്തിക പ്രതിസന്ധിയും അഭയാര്‍ഥി പ്രവാഹം പരിഹരിക്കാന്‍ നിര്‍ണായക പങ്കുവഹിച്ചതും മുന്‍നിര്‍ത്തിയാണ് മെര്‍കലിനെ തിരഞ്ഞെടുക്കാന്‍ കാരണമെന്ന് മാഗസിന്‍ അറിയിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് അബൂബക്കര്‍ അല്‍ബഗ്ദാദി, റിപ്പബ്ളിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെ എട്ടുപേരുടെ ലഘുപട്ടിക തിങ്കളാഴ്ച ടൈം മാഗസിന്‍ പ്രസിദ്ധീകരിച്ചിരുന്നു.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി ഗൂഗ്ള്‍ സി.ഇ.ഒ സുന്ദര്‍ പിച്ച തുടങ്ങി 58 ലോക നേതാക്കള്‍, വ്യവസായ പ്രമുഖര്‍ തുടങ്ങിയവര്‍ ഈ വര്‍ഷത്തെ പേഴ്സണ്‍ ദി ഇയര്‍ തെരഞ്ഞെടുപ്പിലേക്ക് പരിഗണിച്ചുവെങ്കിലും അവസാന പട്ടികയില്‍ ഇടം പിടിച്ചില്ല. നരേന്ദ്ര മോദി കഴിഞ്ഞ വര്‍ഷത്തെ പട്ടികയിലും ഇടംപിടിച്ചിരുന്നു. സിറിയയിലും ഇറാഖിലും സ്വയം പ്രഖ്യാപിത ഖിലാഫത്ത് സ്ഥാപിക്കുന്നതില്‍ പങ്കുവഹിച്ചതാണ് ബഗ്ദാദി അവസാന എട്ടുപേരുടെ ലിസ്റ്റില്‍ ഇടംപിടിക്കാന്‍ കാരണമായതെന്ന് ടൈം മാഗസിന്‍ സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.