കിയവ്: യുക്രെയ്ന്‍ പാര്‍ലമെന്‍റ് സമ്മേളനത്തിനിടെ പ്രധാനമന്ത്രി ആര്‍സെനി യാറ്റ്സെനിയുകിനെ എം.പി കൈയേറ്റം ചെയ്തു. പാര്‍ലമെന്‍റില്‍ സര്‍ക്കാറിന്‍െറ വാര്‍ഷിക കണക്കെടുപ്പ് നടക്കവെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. പ്രധാനമന്ത്രിയുടെ സമീപത്തത്തെിയ പ്രതിപക്ഷ എം.പി ഒലേ ബര്‍ണ പൂച്ചെണ്ട് നല്‍കിയ ശേഷം പ്രസംഗപീഠത്തില്‍നിന്ന് പ്രധാനമന്ത്രിയെ പൊക്കിയെടുക്കുകയായിരുന്നു.
പിന്നീട് അദ്ദേഹത്തെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു. തുടര്‍ന്ന് ഭരണപക്ഷമായ പീപ്ള്‍ ഫ്രണ്ട് പാര്‍ട്ടി അംഗങ്ങള്‍ ഒലേ ബര്‍ണയെ ബലം പ്രയോഗിച്ച് തടഞ്ഞു. പിന്നീട് ഭരണപക്ഷാംഗങ്ങളും പ്രതിപക്ഷാംഗങ്ങളും തമ്മില്‍ കൂട്ടയടിയായി. സംഘര്‍ഷം അല്‍പനേരം നീണ്ടുനിന്നു. ആര്‍സെനി യാറ്റ്സെനിയുക് അധികാരമേറ്റതിന് ശേഷം പാര്‍ലമെന്‍റിലുണ്ടായ കടുത്ത ചേരിതിരിവ് പ്രതിപക്ഷത്തെ പ്രകോപിതരാക്കിയിരുന്നു. 2014ല്‍ പ്രധാനമന്ത്രി വിക്ടര്‍ യാനുകോവിച്ച് സ്ഥാനമൊഴിഞ്ഞതിനു ശേഷം അധികാരത്തിലത്തെിയ ആര്‍സെനി യാറ്റ്സെനിയുകിന് മികച്ച ജനപിന്തുണ ലഭിച്ചിരുന്നു. എന്നാല്‍, പിന്നീടങ്ങോട്ട് ജനപിന്തുണ കുറയുകയും വിവിധ രാഷ്ട്രീയ ശക്തികളില്‍നിന്ന് എതിര്‍പ്പ് നേരിടുകയും ചെയ്തു. വര്‍ധിച്ചുവരുന്ന അഴിമതിയും അനധികൃത നിയമനങ്ങളുമാണ് ഭരണപക്ഷത്തിനെതിരെയുള്ള ആയുധങ്ങളായി വിവിധ പാര്‍ട്ടികള്‍ പ്രയോഗിക്കുന്ന ആരോപണങ്ങള്‍. സര്‍ക്കാര്‍ വിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രധാനമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം പ്രക്ഷോഭം നടത്തിയിരുന്നു. പെട്രോ പൊറോഷെങ്കോയുടെ ബ്ളോക് പാര്‍ട്ടിയുടെ മുന്‍നിര പ്രവര്‍ത്തകനാണ് ഒലേ ബര്‍ണ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.