പഞ്ചാബി ദമ്പതികള്‍ ബ്രിട്ടനില്‍ 90ാം വിവാഹവാര്‍ഷികം ആഘോഷിച്ചു

ലണ്ടന്‍: ബ്രിട്ടീഷ് പൗരന്മാരായ പഞ്ചാബി ദമ്പതികള്‍ക്കിത് 90ാം വിവാഹ വാര്‍ഷികം. 110 കാരന്‍  കരാമിന്‍െറയും 103 കാരി കര്‍ത്താരി ചന്ദിന്‍െറയും  വിവാഹ വാര്‍ഷികാഘോഷം വിപുലമായ പരിപാടികളോടെ ബ്രിട്ടനില്‍ നടന്നു. പരമ്പരാഗത പഞ്ചാബി രീതിയിലായിരുന്നു ആഘാഷം. ഇവരെ  ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ ദമ്പതിമാരായാണ് കണക്കാക്കുന്നത്.
ഇംഗ്ളണ്ടിലെ വെസ്റ്റ് യോര്‍ക്ഷെയറില്‍ താമസിക്കുന്ന ദമ്പതികള്‍ക്ക് എട്ടു മക്കളും 27 പേരക്കുട്ടികളുമുണ്ട്. 1965ലാണ് ദമ്പതികള്‍ ബ്രിട്ടനിലേക്ക് കുടിയേറിയത്. ഇപ്പോള്‍ ഇളയ മകന്‍ പോളിന്‍െറ കൂടെയാണ്  കഴിയുന്നത്. വിവാഹമെന്നത് ഒത്തുതീര്‍പ്പാണ്. അപ്പനുമമ്മയും ഒരിക്കലും  കലഹിക്കുന്നത്  കണ്ടിട്ടില്ളെന്നും അതായിരിക്കാം  വിജയകരമായ 90 വര്‍ഷത്തെ ദാമ്പത്യത്തിന്‍െറ രഹസ്യമെന്നും പോള്‍ പറയുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.