പാരിസ് ഭീകരാക്രമണം: മൂന്നുപേര്‍ കൂടി അറസ്റ്റില്‍

പാരിസ്: 130 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സ്ത്രീകയടക്കം മൂന്നുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു.  പരിസില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്. ആക്രമണത്തിനുശേഷം പൊലീസ് രാജ്യത്ത് 2700 തിരച്ചിലുകളാണ് നടത്തിയത്. അതില്‍ 360 പേരെ വീട്ടുതടങ്കലിലാക്കി. ഇവരില്‍ 287 പേരെ ചോദ്യംചെയ്യല്‍ തുടരുകയാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

തിരച്ചിലില്‍ 400ഓളം ആയുധങ്ങള്‍ പിടിച്ചെടുത്തു. ആക്രമണത്തിനുശേഷം എട്ടുപേരെ ബെല്‍ജിയത്തില്‍നിന്നും ഒരാളെ തുര്‍ക്കിയില്‍നിന്നും അറസ്റ്റ് ചെയ്തു. രണ്ട് ഭീകരവിരുദ്ധ ജഡ്ജിമാരാണ് അന്വേഷണത്തിന് ചുക്കാന്‍പിടിക്കുന്നത്. അന്താരാഷ്ട്രതലത്തില്‍ പരിശീലനം ലഭിച്ച അന്വേഷണസംഘമാണെങ്കിലും പ്രതികളില്‍ രണ്ട് ചാവേറുകളടക്കം മൂന്നു പേരെ തിരിച്ചറിയാന്‍ മാത്രമേ കഴിഞ്ഞിട്ടുള്ളൂ. ആക്രമണത്തിലെ മുഖ്യ പ്രതികളിലൊരാളായ സലാഹ് അബ്ദുസ്സലാമിനെ പിടികിട്ടിയിട്ടില്ല. ഇയാള്‍ക്കെതിരെ അന്താരാഷ്ട്രതലത്തില്‍ അറസ്റ്റ് വാറന്‍റ് നിലവിലുണ്ട്.

ഫ്രാന്‍സില്‍നിന്ന് 1800 പേരാണ് ഐ.എസില്‍ ചേര്‍ന്നത്. ഇവരില്‍ 600 പേര്‍ സിറിയയിലും 144 പേര്‍ ഇറാഖിലുമാണ്. 144 പേര്‍ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടു. 250 പേര്‍ ഫ്രാന്‍സിലേക്ക് തിരിച്ചത്തെിയതായും 500 പേര്‍ രാജ്യം വിടാന്‍ തയാറെടുത്തുകൊണ്ടിരിക്കുകയാണെന്നും ആഭ്യന്തരമന്ത്രി ബെര്‍ണാഡ് കസേനൂവ് അറിയിച്ചു. ആക്രമണത്തിനുശേഷം രാജ്യത്ത് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ തുടരുകയാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.