പാരിസ്: റെയില്‍വേ സ്റ്റേഷനിലെ സംശയാസ്പദമായ ആളുകളെയും ലഗേജുകളും നിരീക്ഷിക്കാനായി രാജ്യത്തുടനീളം റെയില്‍വേ സ്റ്റേഷനുകളില്‍ പുതിയ സോഫ്റ്റ്വെയര്‍ അടിസ്ഥാനത്തിലുള്ള 40,000 നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുമെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു. പാരിസ് ആക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ രാജ്യത്തെ സുരക്ഷ കര്‍ശനമാക്കുന്നതിന്‍െറ ഭാഗമായിട്ടാണിതെന്ന് അധികൃതര്‍ സൂചിപ്പിച്ചു. ശരീരതാപനില, ഉയര്‍ന്ന ശബ്ദം, തെറ്റായ രീതിയിലുള്ള ശരീരചലനം എന്നിവ തിരിച്ചറിയാന്‍ കഴിയുന്ന പുതിയ സോഫ്റ്റ്വെയര്‍ കഴിഞ്ഞദിവസം സര്‍ക്കാറിനു കീഴിലുള്ള എസ്.എന്‍.സി.എഫ് പരീക്ഷണം നടത്തിയതായി റെയില്‍ മന്ത്രാലയം ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ വൊലാന്‍റ് പറഞ്ഞു. സംശയാസ്പദമായ സാഹചര്യങ്ങളെയും വ്യക്തികളെയും നിരീക്ഷിക്കാന്‍ ജീവനക്കാര്‍ക്ക് കാമറകള്‍ നല്‍കുമെന്നും യാത്രക്കാര്‍ക്ക് അവരുടെ സ്മാര്‍ട്ട്ഫോണ്‍ വഴി മുന്നറിയിപ്പ് നല്‍കാനുള്ള സംവിധാനം വികസിപ്പിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.