ഫ്രാന്‍സിസ് മാര്‍പാപ്പക്ക് 80ാം ജന്മദിനം

വത്തിക്കാന്‍ സിറ്റി: പോപ് ഫ്രാന്‍സിസ് മാര്‍പാപ്പ 80ാം ജന്മദിനമാഘോഷിച്ചു. അതേസമയം, അദ്ദേഹം പദവി ഒഴിയണമെന്ന വാദം വിമര്‍ശകര്‍ക്കിടയില്‍ ശക്തിപ്പെട്ടു. കത്തോലിക്കര്‍ക്കിടയില്‍ ജനകീയനെന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ അറിയപ്പെടുന്നതെങ്കിലും യാഥാസ്ഥിതിക വിശ്വാസങ്ങള്‍ക്കെതിരായ അദ്ദേഹത്തിന്‍െറ നിലപാടിനെതിരെ എതിര്‍പ്പുകളുയരുന്നുണ്ട്. സിനഡിലെ വിവാദപരമായ തീരുമാനങ്ങള്‍ അവര്‍ ഇതിന് ഉദാഹരണമായി എടുത്തുകാണിക്കുന്നു. മാര്‍പാപ്പയുടെ പലനിലപാടുകളും പരമ്പരാഗത കത്തോലിക്ക വിശാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് അമേരിക്കയിലെ ഒരുവിഭാഗം വിശ്വാസികള്‍ സ്ഥാനമാറ്റം ആവശ്യപ്പെട്ട് ഒപ്പുശേഖരണം നടത്തിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.