മഡ്രിഡ്: തെരഞ്ഞെടുപ്പ് റാലിക്കിടെ സ്പാനിഷ് പ്രധാനമന്ത്രിക്കുനേരെ കൈയേറ്റം. കൈയേറ്റത്തിന് മുതിര്‍ന്ന കൗമാരക്കാരന്‍െറ ഇടിയേറ്റ് സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ രജോയ്യുടെ കണ്ണട പൊട്ടി.
ഞായറാഴ്ച രാജ ്യത്ത് വീണ്ടും തെരഞ്ഞെടുപ്പ് നടക്കാനിരിക്കയാണ്. വടക്കുപടിഞ്ഞാറന്‍ മേഖലയിലെ ഗലീസിയയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ മരിയാനോയുടെ സമീപമത്തെിയ 17കാരന്‍ മുഖത്ത് ശക്തമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ അദ്ദേഹത്തിന്‍െറ കണ്ണട തെറിച്ച് നിലത്തുവീണു.
കൗമാരക്കാരനെ പിന്നീട് പൊലീസ് പിടികൂടി. പ്രധാനമന്ത്രിക്ക് പരിക്കില്ളെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. സംഭവശേഷം താന്‍ സുഖമായിരിക്കുന്നെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടുമെന്നാണ് മരിയാനോയുടെ പീപ്ള്‍സ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.