സ്പെയിനിലെ വിദ്യാര്‍ഥികള്‍ ഇനി കാളപ്പോര് പഠിക്കണം

മഡ്രിഡ്: സ്പെയിനിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ കാളപ്പോര് പഠിപ്പിക്കാന്‍ ദ്വിവര്‍ഷ കോഴ്സ് നടപ്പാക്കാന്‍ നീക്കം. 15നും 17നുമിടയില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്കാണ് വിദ്യാഭ്യാസ മന്ത്രാലയം പുതിയ പരിശീലന പരിപാടി ഏര്‍പ്പെടുത്തുന്നത്. നിര്‍ബന്ധിത വിദ്യാഭ്യാസത്തിനുശേഷം ഏതെങ്കിലും തൊഴില്‍മേഖലയില്‍ പരിശീലനം തെരഞ്ഞെടുക്കുന്ന വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടുള്ള കോഴ്സിന്‍െറ ദൈര്‍ഘ്യം 2,000 മണിക്കൂറാണ്. തിയറിക്കുപുറമെ പ്രാക്ടിക്കല്‍ ക്ളാസുകളും ഇതിന്‍െറ ഭാഗമായുണ്ടാകും.  
അതേസമയം, മന്ത്രാലയം അവതരിപ്പിച്ച പുതിയ കോഴ്സിനെതിരെ ഒപ്പുശേഖരണമുള്‍പ്പെടെ ശക്തമായ പ്രതിഷേധ നടപടികളുമായി രക്ഷിതാക്കളും നാട്ടുകാരും രംഗത്തത്തെിയിട്ടുണ്ട്. ഇതിന്‍െറ ഭാഗമായി, 4,30,000 പേര്‍ ഒപ്പുവെച്ച നിവേദനം കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രാലയത്തിന് സമര്‍പ്പിച്ചു. 10 ലക്ഷം പേരെയെങ്കിലും പ്രതിഷേധ പരിപാടികളില്‍ പങ്കാളികളാക്കുമെന്ന് സംഘാടകര്‍ പറയുന്നു.
നേരത്തേ വന്‍തോതില്‍ സര്‍ക്കാര്‍ ഫണ്ട് നല്‍കപ്പെട്ടിരുന്ന കാളപ്പോര് ഇന്ന് സ്പെയിനില്‍ വന്‍ പ്രതിഷേധം നേരിടുന്ന മേഖലയാണ്. ഇടത് അനുഭാവമുള്ള സര്‍ക്കാറുകള്‍ അധികാരത്തിലത്തെിയതോടെ ബജറ്റ് വിഹിതം ഏറക്കുറെ നിലച്ചിട്ടുണ്ട്. ചില മുനിസിപ്പാലിറ്റികള്‍ ഇത് നിരോധിക്കാനുള്ള നീക്കങ്ങളും ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കഴിഞ്ഞ മാസം ആദ്യമായി പുറത്തുവിട്ട വിദ്യാഭ്യാസ മന്ത്രാലയ നിര്‍ദേശം പ്രാദേശിക സര്‍ക്കാറുകള്‍ അനുമതി നല്‍കിയാല്‍ മാത്രമേ നടപ്പാക്കാനാവൂ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.