ലണ്ടൻ: ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിൽനിന്ന് കടത്തിക്കൊണ്ടുപോയ കോഹിനൂർ രത്നം വീണ്ടെടുക്കാൻ നിയമനടപടികൾ അടക്കമുള്ള നീക്കവുമായി ഒരു കൂട്ടം വ്യവസായികളും സിനിമാതാരങ്ങളും രംഗത്ത്. എട്ടു നൂറ്റാണ്ടുമുമ്പ് ആന്ധ്ര കേന്ദ്രീകരിച്ച് ഭരണം നടത്തിയിരുന്ന കാകതീയ രാജവംശത്തിെൻറ സ്വത്തായിരുന്ന കോഹിനൂരിെൻറ സഞ്ചാരം വിവിധ രാജവംശങ്ങളിലൂടെ ബ്രിട്ടീഷ് രാജ്ഞിയുടെ കിരീടം വരെ എത്തിച്ചേർന്ന അതിശയിപ്പിക്കുന്ന ചരിത്രമാണ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബ്രിട്ടൻ സന്ദർശനത്തിെൻറ ഭാഗമായി രത്നം വീണ്ടെടുക്കാൻ നിയമയുദ്ധം നടത്താനാണ് ഡേവിഡ് ഡിസൂസ എന്ന ഇന്ത്യൻ വംശജനായ വ്യവസായിയുടെ നേതൃത്വത്തിൽ പ്രചാരണം ആരംഭിക്കുന്നത്.
കോഹിനൂർ എന്നതിെൻറ അർഥം പ്രകാശപർവതം എന്നാണ്. രത്നം കൊണ്ടുവരാൻ നിയമനടപടി അടക്കമുള്ള നീക്കങ്ങൾക്കാണ് സംഘം ഒരുങ്ങുന്നത്. ബ്രിട്ടീഷ് ഗവർണർ ജനറലായിരുന്ന ഡൽഹൗസിയുടെ താൽപര്യപ്രകാരമാണ് രത്നം ലണ്ടനിലെത്തിച്ചത്. 1850ൽ പഞ്ചാബിലെ അവസാനത്തെ സിഖ് ഭരണാധികാരിയായ 13 വയസ്സുകാരൻ ദുലീപ് സിങ് ലണ്ടനിൽ എത്തി വിക്ടോറിയ രാജ്ഞിക്ക് രത്നം നേരിട്ട് സമ്മാനിക്കുകയായിരുന്നു.
രത്നം വീണ്ടെടുക്കാൻ ഫണ്ട് ശേഖരണത്തിലാണ് മൗണ്ടൻ ഓഫ് ലൈറ്റ് (പ്രകാശപർവതം – കോഹിനൂർ) എന്ന ഈ സംഘം. ബോളിവുഡ് നടി ഭൂമിക സിങ്ങും പ്രചാരണത്തിെൻറ മുൻനിരയിലുണ്ട്. രത്നം തിരികെ നൽകാൻ സാധ്യമല്ലെന്ന നിലപാട് ഇന്ത്യാ സന്ദർശനവേളയിലും ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൺ വ്യക്തമാക്കിയിരുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.