ലണ്ടന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ബ്രിട്ടന്‍ സന്ദര്‍ശിക്കാനിരിക്കെ പ്രതിഷേധമറിയിക്കാന്‍ പുതുവഴി സ്വീകരിച്ച് ബ്രിട്ടീഷ് ഇന്ത്യക്കാര്‍. പാര്‍ലമെന്‍റ് കെട്ടിടത്തിനുപുറത്ത് ‘മോദി വരേണ്ടെ’ന്ന് എഴുതിയ കൂറ്റന്‍ ബാനറുകളുയര്‍ത്തിയാണ് ആവാസ് നെറ്റ്വര്‍ക് എന്ന സംഘടന പ്രതിഷേധം കൊഴുപ്പിച്ചത്. സ്വാസ്തികയായി മാറിക്കൊണ്ടിരിക്കുന്ന ഓം ചിഹ്നത്തിന്‍െറ പശ്ചാത്തലത്തില്‍ മോദി വാള്‍ ചുഴറ്റി നില്‍ക്കുന്ന ചിത്രത്തോടൊപ്പമാണ് ബാനര്‍. മോദി ബ്രിട്ടീഷ് പാര്‍ലമെന്‍റിനെ അഭിമുഖീകരിക്കുന്ന നവംബര്‍ 12ന് പാര്‍ലമെന്‍റ് കെട്ടിടത്തിനുപുറത്ത് കൂറ്റന്‍ പ്രതിഷേധം സംഘടിപ്പിക്കാനും സംഘടന പദ്ധതിയിട്ടിട്ടുണ്ട്. ഡിജിറ്റല്‍ ഇന്ത്യ, ശുചിത്വ ഇന്ത്യ, സ്വയം പര്യപ്ത ഇന്ത്യ തുടങ്ങിയ പദാവലികള്‍ പുറത്തുപറഞ്ഞുകൊണ്ടിരിക്കുകയും അകത്ത് രാജ്യത്തിന്‍െറ മതേതര, ജനാധിപത്യ ചട്ടക്കൂടിനെ പിച്ചിച്ചീന്തുന്ന ഏകാധിപത്യ അജണ്ട നടപ്പാക്കുകയുമാണ് മോദിയെന്ന് സംഘടനയുടെ വക്താവ് പറഞ്ഞു. മോദിവിരുദ്ധ കാമ്പയിന്‍െറ ഭാഗമാകാന്‍ സൗത് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്, സിഖ് ഫെഡറേഷന്‍ യു.കെ, സൗത്ഹാള്‍ ബ്ളാക് സിസ്റ്റേഴ്സ്, ദലിത് സോളിഡാരിറ്റി നെറ്റ്വര്‍ക്, ഇന്ത്യന്‍ മുസ്ലിം ഫെഡറേഷന്‍, ഇന്ത്യന്‍ വര്‍കേഴ്സ് അസോസിയേഷന്‍, മുസ്ലിം പാര്‍ലമെന്‍റ് തുടങ്ങിയ സംഘടനകളും പിന്തുണയുമായി രംഗത്തത്തെിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.