ലണ്ടന്‍: ഇന്ത്യയില്‍ പൗരന്മാര്‍ക്കുനേരെ നടക്കുന്ന അസഹിഷ്ണുതാപരമായ ഒരു പ്രവര്‍ത്തനവും അംഗീകരിക്കില്ളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്ന് ദിവസത്തെ ബ്രിട്ടന്‍ സന്ദര്‍ശനത്തിനായി ലണ്ടനിലത്തെിയ മോദി പ്രധാനമന്ത്രി ഡേവിഡ് കാമറണുമൊത്ത് നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ മാധ്യമ ്രപവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു. ബുദ്ധന്‍െറയും ഗാന്ധിയുടെയും നാടാണ് ഇന്ത്യ. അവിടെ, സ്വതന്ത്രമായി ചിന്തിക്കാനും സംസാരിക്കാനും ഏവര്‍ക്കും അവകാശമുണ്ട്. തങ്ങള്‍ അസഹിഷ്ണുക്കളായ സമൂഹമല്ളെന്നും തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും മോദി പറഞ്ഞു. ബ്രിട്ടീഷ് പാര്‍ലമെന്‍റിനെയും മോദി അഭിസംബോധന ചെയ്തു.
ബ്രിട്ടനുമായി സൈനികേതര ആണവ കരാറില്‍ ഒപ്പുവെച്ചതായും സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ മോദി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര വിശ്വാസത്തിന്‍െറ പുറത്താണ് കരാറെന്ന് കാമറണ്‍ പറഞ്ഞു. യു.എന്‍ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളിലെയും വിവിധ കമ്പനികള്‍ തമ്മില്‍ 1370 കോടി ഡോളറിന്‍െറ കരാറിനും ധാരണയായിട്ടുണ്ട്. ഇതിനുപുറമെ, അമരാവതി, ഇന്‍ഡോര്‍, പുണെ എന്നീ നഗരങ്ങളുടെ വികസനത്തിനുള്ള പഞ്ചവത്സര പാക്കേജിന് സാമ്പത്തിക സഹായവും ബ്രിട്ടന്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
വ്യാഴാഴ്ച രാവിലെ ഹീത്രൂ വിമാനത്താവളത്തില്‍ ഇറങ്ങിയ മോദിക്ക് വന്‍ വരവേല്‍പാണ് ലഭിച്ചത്. ഐറിഷ് ഗാര്‍ഡിന്‍െറയും എഫ് കമ്പനി സ്കോട്ട് ഗാര്‍ഡിന്‍െറയും ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച ശേഷമാണ് മോദി പ്രധാനമന്ത്രിയുടെ ഒൗദ്യോഗിക വസതിയായ ഡൗണിങ് സ്ട്രീറ്റ് 10ല്‍ കാമറണുമായി ഉഭയകക്ഷി ചര്‍ച്ചക്കായി പുറപ്പെട്ടത്. ഇതിനിടയില്‍ ലണ്ടനിലെ സിഖ് വിഭാഗത്തിലെ പ്രതിനിധികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ചര്‍ച്ചക്കുശേഷം, സംയുക്ത വാര്‍ത്താസമ്മേളനവും കഴിഞ്ഞാണ് മോദി പാര്‍ലമെന്‍റിനെ അഭിസംബോധന ചെയ്തത്. ഇതോടെ, ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍ സംസാരിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി എന്ന റെക്കോഡിനുടമയായി മോദി.
ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഒൗദ്യോഗിക വിശ്രമസ്ഥലമായ ചെക്കേഴ്സിലാണ് മോദി രാത്രി കഴിഞ്ഞത്. വെള്ളിയാഴ്ച ബ്രിട്ടീഷ് രാജ്ഞിയെ സന്ദര്‍ശിക്കുകയും വെംബ്ളി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിമുഖീകരിച്ച് സംസാരിക്കുകയും ചെയ്യും.
അതിനിടെ, മോദിയൂടെ സന്ദര്‍ശനത്തിനെതിരെയുള്ള പ്രതിഷേധത്തിനും ലണ്ടന്‍ നഗരം സാക്ഷിയായി. മോദി സംയുക്ത വാര്‍ത്താസമ്മേളനം നടത്തുമ്പോള്‍ ഡൗണിങ് സ്ട്രീറ്റില്‍ നൂറുകണക്കിനാളുകള്‍ പ്ളക്കാര്‍ഡുകളുമായി പ്രതിഷേധിക്കുന്നുണ്ടായിരുന്നു. നേരത്തെ, സല്‍മാന്‍ റുഷ്ദി ഉള്‍പ്പെടെയുള്ള എഴുത്തുകാരും ആക്ടിവിസ്റ്റുകളും മോദിയുടെ സന്ദര്‍ശനത്തിനെതിരെ രംഗത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.