തീവ്രവാദികളെ തടയാന്‍ ഫ്രാന്‍സ് ഇ.യു സഹായംതേടി

ബ്രസല്‍സ്: രാജ്യത്തേക്ക് തീവ്രവാദികള്‍ കടക്കുന്നതുതടയാന്‍ അതിര്‍ത്തികള്‍ അടക്കുന്നതടക്കമുള്ള വിഷയങ്ങളില്‍ ഫ്രാന്‍സ് യൂറോപ്യന്‍ യൂനിയന്‍െറ സഹായംതേടി. ഈ വിഷയത്തില്‍ ഞങ്ങള്‍ക്കധികം സമയമില്ല, ഉടന്‍ തീരുമാനമെടുക്കണം. ആഭ്യന്തരമന്ത്രി ബെര്‍ണാഡ് കാസനോവ പറഞ്ഞു. അതിര്‍ത്തി ശക്തിപ്പെടുത്തുന്ന കാര്യത്തില്‍ യൂറോപ്യന്‍ യൂനിയന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് ബ്രിട്ടീഷ് ആഭ്യന്തരമന്ത്രി തെരേസ മേയും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, യൂറോപ്യന്‍ യൂനിയന്‍ ഇക്കാര്യത്തില്‍ ഉടന്‍ നടപടി സ്വീകരിച്ചേക്കില്ല. പാരിസില്‍ നടന്ന ചടങ്ങില്‍ ഫ്രാന്‍സ് പ്രസിഡന്‍റ് ഫ്രാങ്സ്വാ ഓലന്‍ഡ് ഇരകള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. പ്രത്യേക ചടങ്ങിലാണ് പ്രസിഡന്‍റ് ആദരാഞ്ജലി അര്‍പ്പിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.