ഭീകരാക്രമണം: സ്വീഡനില്‍ ഒരാള്‍ അറസ്റ്റില്‍

സ്റ്റോക്ഹോം: ഭീകരാക്രമണം ആസൂത്രണം ചെയ്തെന്നാരോപിച്ച് സ്വീഡനില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ കൂടുതലാളുകള്‍ക്കായി തിരച്ചില്‍ നടത്തുകയാണെന്ന് പ്രതിരോധമന്ത്രി പീറ്റര്‍ ഹള്‍ക്വിസ്റ്റ് പറഞ്ഞതായി സ്വീഡിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാരിസിലെ കഴിഞ്ഞയാഴ്ചത്തെ ഭീകരാക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ സ്വീഡനില്‍ സുരക്ഷ കര്‍ശനമാക്കിയിരുന്നു.
ഇറാഖ് സ്വദേശിയായ മുതാര്‍ മുതന്ന മാജിദാണ് ബോളിഡന്‍ പട്ടണത്തില്‍ അഭയാര്‍ഥികള്‍ക്കായുള്ള കേന്ദ്രത്തില്‍ നടന്ന റെയ്ഡില്‍ അറസ്റ്റിലായത്.
രണ്ടു ദിവസത്തെ തിരച്ചിലിനുശേഷമാണ് ഇയാള്‍ അറസ്റ്റിലായത്. ഇയാള്‍ സ്വീഡനിലത്തെിയശേഷം ചെയ്ത കാര്യങ്ങളെയും കണ്ടുമുട്ടിയ ആളുകളെയും കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. പൊലീസിന്‍െറ പെട്ടെന്നുള്ള നടപടിയില്‍ സ്വീഡിഷ് പ്രധാനമന്ത്രി സ്റ്റെഫാന്‍ ലോഫ്വന്‍ അഭിനന്ദനമറിയിച്ചു.
25കാരനായ മജീദിനായി പൊലീസ് അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിരുന്നു. സിറിയയില്‍ പോരാട്ടം നടത്തിയിരുന്ന ഇയാള്‍ തീവ്രവാദി ആക്രമണം ആസൂത്രണം ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. 2010ല്‍ സ്റ്റോക്ഹോമിലെ ഒരു തെരുവില്‍ ഒരാള്‍ സ്വയം പൊട്ടിത്തെിറച്ച സംഭവത്തില്‍ രണ്ടാള്‍ക്ക് പരിക്കേറ്റതിനുശേഷം സ്വീഡന്‍ ഭീകരവാദി ആക്രമണത്തിന് ഇരയായിട്ടില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.