പാരിസ്: ആക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ പാരിസ്, ലില്ളെ റെയില്‍വേ സ്റ്റേഷനുകളില്‍ സുരക്ഷാ ഗേറ്റുകള്‍ സ്ഥാപിച്ചു. പ്രധാന ട്രെയിനായ തലിസ് പോകുന്ന സ്റ്റേഷനുകളിലാണ് സുരക്ഷാ ഗേറ്റ് സ്ഥാപിക്കുന്നത്.
ഡിസംബര്‍ 20ന് മുമ്പ് ഗേറ്റുകള്‍ സ്ഥാപിക്കുമെന്ന് ഗതാഗത വകുപ്പ് അധികൃതര്‍ അറിയിച്ചു. ആഗസ്റ്റില്‍ ആംസ്റ്റര്‍ഡാമില്‍നിന്ന് പാരിസിലേക്കുള്ള തലിസ് ട്രെയിനുനേരെ ആക്രമണമുണ്ടായിരുന്നു.
ബെല്‍ജിയം, ജര്‍മനി, നെതര്‍ലന്‍ഡ് അധികൃതരും സുരക്ഷാ ഗേറ്റ് സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍, ഗേറ്റ് സ്ഥാപിച്ച വിവരം ഒൗദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. തലിസ് ട്രെയിനില്‍ ടിക്കറ്റെടുക്കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കുന്നത് പരിഗണനയിലാണെന്നും അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.