പാരിസ് ആക്രമണം: കൊല്ലപ്പെട്ടവര്‍ക്ക് ഫ്രാന്‍സിന്‍െറ സ്മരണാഞ്ജലി

പാരിസ്: നവംബര്‍ 13ന് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 130 പേര്‍ക്ക് രാജ്യം ആദരാഞ്ജലിയര്‍പ്പിച്ചു. ചടങ്ങുകള്‍ക്ക് ഫ്രാന്‍സ് പ്രസിഡന്‍റ് ഫ്രാങ്സ്വ ഓലന്‍ഡ് നേതൃത്വം നല്‍കി.  
ആദരസൂചകമായി ഫ്രഞ്ച് പൗരന്മാര്‍ വീടിന്‍െറ ജനാലകളില്‍ ഫ്രഞ്ച് പതാക തൂക്കിയിടണമെന്നും പ്രസിഡന്‍റ് പറഞ്ഞു.
സര്‍ക്കാര്‍ വീഴ്ചയാണ് ആക്രമണത്തിന് ഇടയാക്കിയതെന്നാരോപിച്ച് കൊല്ലപ്പെട്ട ചിലരുടെ കുടുംബാംഗങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തില്ല. ഷാര്‍ലി എബ്ദോ ആക്രമണത്തിനുശേഷവും രാജ്യത്ത് സുരക്ഷാവീഴ്ചയുണ്ടായെന്നാണ് നവംബര്‍ 13ലെ ഭീകരാക്രമണം തെളിയിക്കുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടി. അതേസമയം, ഇറാഖിലും സിറിയയിലും ഐ.എസിനെതിരെ ആക്രമണം രൂക്ഷമാക്കാന്‍ ഫ്രാന്‍സ് തീരുമാനിച്ചു. മുഖ്യപ്രതികളായ സലാഹ് അബ്ദുസ്സലാം, മുഹമ്മദ് അബ്രിനി എന്നിവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

ആയുധം ജര്‍മനിയില്‍നിന്ന് എത്തിച്ചതെന്ന് റിപ്പോര്‍ട്ട്

പാരിസ് ആക്രമണത്തിന് ഐ.എസ് തീവ്രവാദികള്‍ ഉപയോഗിച്ച ആയുധങ്ങള്‍ ജര്‍മനിയില്‍ നിര്‍മിച്ചതാണെന്ന് റിപ്പോര്‍ട്ട്. ജര്‍മനിയിലെ ബില്‍ഡ് ദിനപത്രമാണ് ഇതുസംബന്ധിച്ച് വാര്‍ത്ത പുറത്തുവിട്ടത്.
നാല് തീവ്രവാദികള്‍ ഉപയോഗിച്ച റൈഫിളുകള്‍ ജര്‍മനിയില്‍നിന്നാണ് പാരിസിലേക്കത്തെിച്ചെത്. ആയുധ ഇടപാടുമായി ബന്ധപ്പെട്ട് 34കാരനായ സാഷ ഡബ്ള്യു എന്നയാളെ ജര്‍മന്‍ പൊലീസ് അറസ്റ്റു ചെയ്തതായും ഇയാളുടെ ഫോണില്‍ ആയുധ വില്‍പനയെ സംബന്ധിച്ച ഇ-മെയില്‍ സന്ദേശമുണ്ടെന്നും വീട്ടില്‍ നടത്തിയ റെയ്ഡില്‍ കൂടുതല്‍ ആയുധങ്ങള്‍ കണ്ടത്തെിയെന്നും പത്രം പറയുന്നു. രണ്ട് എ.കെ 47, രണ്ട് സസ്താവ എം 70 തോക്കുകളാണ് തീവ്രവാദികള്‍ ആക്രമണത്തിന് ഉപയോഗിച്ചതെന്നാണ് അന്വേഷണ സംഘത്തിന്‍െറ നിഗമനമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.