ന്യൂഡല്‍ഹി: യമനില്‍ ഐ.എസ് ഭീകരരെന്നു സംശയിക്കുന്ന അക്രമിസംഘം തട്ടിക്കൊണ്ടുപോയ മലയാളി പുരോഹിതന്‍ ഫാ. ടോം ഉഴുന്നാലില്‍ പൂര്‍ണ സുരക്ഷിതനെന്ന് വിവരം. മോചനത്തിനായി വ്യാപകശ്രമങ്ങളും ചര്‍ച്ചകളും നടന്നുവരികയാണ്. ഇന്ത്യക്കുവേണ്ടി ചില ജീവകാരുണ്യ സംഘടനാ പ്രതിനിധികള്‍ സംഘവുമായി ബന്ധപ്പെടുന്നുണ്ട്.
ഇത് ഫലം കാണുന്നപക്ഷം അടുത്ത ദിവസങ്ങളില്‍ തന്നെ മോചനം സാധ്യമാകുമെന്നറിയുന്നു. ഫാ. ടോം ആക്രമിക്കപ്പെട്ടെന്ന മട്ടില്‍ നടക്കുന്ന പ്രചാരണം വ്യാജമാണെന്നും സുരക്ഷിതനാണെന്നും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് കഴിഞ്ഞ ദിവസം തന്നെ സന്ദര്‍ശിച്ച കാത്തലിക് ബിഷപ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (സി.ബി.സി.ഐ) ഭാരവാഹികളെ അറിയിച്ചിരുന്നു. ശ്രമങ്ങളെ പ്രതികൂലമായി ബാധിക്കാതിരിക്കാന്‍ മോചനത്തിനായി സ്വീകരിക്കുന്ന മാര്‍ഗവും ചര്‍ച്ചയുടെ വിശദാംശങ്ങളും രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.