പാളിച്ച പറ്റിയെന്ന്​ കാമറൺ

ലണ്ടന്‍: വിദേശനിക്ഷേപം നടത്തിയ പ്രമുഖരുടെ പേരുകള്‍ ഉള്‍പ്പെട്ട പാനമ രേഖകളില്‍ തന്‍െറ പേരും പരാമര്‍ശിക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളെ നേരിടുന്നതില്‍ പാളിച്ചപറ്റിയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍. 
കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ യോഗത്തില്‍ പിതാവിന്‍െറ വിദേശനിക്ഷേപവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പാര്‍ട്ടിക്കുനേരെയുണ്ടായ ആരോപണങ്ങളുടെ ഉത്തരവാദിത്തം കാമറണ്‍ ഏറ്റെടുത്തു. ‘ശരിയായ വിധത്തിലായിരുന്നില്ല വിവാദങ്ങളെ കൈകാര്യംചെയ്തത്. ചില പാഠങ്ങള്‍ പഠിച്ചു. എന്‍െറ ഓഫിസും ഉപദേശകരും ഇതിന് ഉത്തരവാദികളല്ല. ഞാന്‍തന്നെയാണ് കാരണക്കാരന്‍’ -കാമറണ്‍ പറഞ്ഞു. തന്‍െറ പേരില്‍ വിദേശനിക്ഷേപങ്ങളില്ളെന്ന്  കാമറണും ഓഫിസും പ്രസ്താവനയിറക്കിയിറക്കിയിരുന്നു. അതിനു പിന്നാലെ പിതാവിന്‍െറ നിക്ഷേപവിഹിതം കൈപ്പറ്റിയെന്ന് കാമറണ്‍ സമ്മതിച്ചിരുന്നു. കാമറണിനെതിരായ ആരോപണം  ബലപ്പെടുത്തുന്നതാണിത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.