ബുര്‍കിനി ധരിക്കുന്നത് പ്രകോപനം –സാര്‍കോസി

പാരിസ്: ശരീരം മുഴുവന്‍ മറയ്ക്കുന്ന നീന്തല്‍വസ്ത്രമായ ബുര്‍കിനി ധരിക്കുന്നത് പ്രകോപനമുണ്ടാക്കുമെന്ന് മുന്‍ ഫ്രഞ്ച് പ്രസിഡന്‍റ് നികളസ് സാര്‍കോസി. അതിനു പിന്നില്‍ രാഷ്ട്രീയമുണ്ട്. ബുര്‍കിനി ധരിക്കുന്നത് തീവ്രവാദം പ്രോത്സാഹിപ്പിക്കും. ഉടന്‍തന്നെ അത് തടയാന്‍ കഴിഞ്ഞില്ളെങ്കില്‍ ഗുരുതരമായ പ്രതിസന്ധിയാവും അനുഭവിക്കാന്‍ പോകുന്നതെന്നും സാര്‍കോസി മുന്നറിയിപ്പു നല്‍കി. ബുര്‍കിനി നിരോധിച്ചിട്ടില്ളെങ്കില്‍ 10 വര്‍ഷത്തിനുള്ളല്‍ ശിരോവസ്ത്രം ധരിക്കാത്തത് പൊതു തിന്മയായി പെണ്‍കുട്ടികള്‍ കരുതും. അധികാരത്തില്‍ തിരിച്ചത്തെുകയാണെങ്കില്‍ ഫ്രഞ്ച് സര്‍വകലാശാലകളില്‍നിന്ന് മതപരമായ എല്ലാ ചിഹ്നങ്ങളും ഒഴിവാക്കുമെന്നും സാര്‍കോസി വ്യക്തമാക്കി.

അതിനിടെ 26 നഗരങ്ങളിലെ  ബുര്‍കിനി നിരോധത്തെക്കുറിച്ച് പഠിക്കാന്‍ ഫ്രാന്‍സിലെ ഉന്നതതല കോടതി തയാറെടുക്കുന്നു. ബുര്‍കിനി നിരോധത്തിന്‍െറ മറവില്‍ നീസില്‍ മുസ്ലിം സ്ത്രീയുടെ വസ്ത്രമഴിപ്പിച്ച പൊലീസ് നടപടി ലോകവ്യാപകമായി ആശങ്കയുയര്‍ത്തിയ സാഹചര്യത്തിലാണിത്. ഫ്രാന്‍സിലെ വിവിധ നഗരങ്ങളില്‍ ബുര്‍കിനി നിരോധം സാമുദായിക കലാപത്തിലേക്ക് നയിക്കുമെന്ന് ആശങ്കയുണ്ട്. സ്ത്രീകളെ അടിമത്തത്തിലേക്ക് നയിക്കുകയാണ് ബുര്‍കിനിയെന്ന് പ്രധാനമന്ത്രി മാന്വല്‍ വാള്‍സ് ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിനിടെ പറഞ്ഞു.

നിയമം നടപ്പാക്കാന്‍ പൊലീസുകാര്‍ക്ക് അനുവാദം നല്‍കിക്കഴിഞ്ഞു വാള്‍സ്. അതേസമയം, ബുര്‍കിനി അനുകൂലിക്കുന്നില്ളെങ്കിലും നിരോധിക്കാനുള്ള നീക്കം രാഷ്ട്രീയപരമാണെന്നും സാമുദായിക കലാപങ്ങള്‍ക്ക് കാരണമാവുമെന്നും വിദ്യാഭ്യാസമന്ത്രി നജാത് വലൂദ് ബെല്‍കാസെം ചൂണ്ടിക്കാട്ടി. ഭീകരാക്രമണത്തെക്കുറിച്ചുള്ള ആശങ്കയിലാണ് ഫ്രാന്‍സ്. ബുര്‍കിനി നിരോധം അത് ആളിക്കത്തിച്ചതായും അവര്‍ പറഞ്ഞു. നിരോധം  ഫ്രഞ്ചു നിയമങ്ങള്‍ ലംഘിക്കുന്നുവെന്ന് കാണിച്ച് രണ്ട് മനുഷ്യാവകാശ സംഘടനകള്‍ രംഗത്തത്തെിയിട്ടുണ്ട്. ഇക്കാര്യത്തില്‍ നടപടിയാവശ്യപ്പെട്ട് കൗണ്‍സില്‍ ഓഫ് സ്റ്റേറ്റിനെ സമീപിച്ചിരിക്കുകയാണ് അവര്‍. ഹരജിയില്‍ ഉടന്‍ തീര്‍പ്പുകല്‍പിക്കും. അഭിപ്രായ സര്‍വേയില്‍ 64 ശതമാനം ഫ്രഞ്ചുകാരും ബുര്‍കിനി നിരോധം അനുകൂലിച്ചാണ് വോട്ട് ചെയ്തത്.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.