ജനീവ: ഫ്രാന്‍സിലെ വിവിധ നഗരങ്ങളില്‍ നടപ്പാക്കിയ വിവാദ ബുര്‍കിനി നിരോധം റദ്ദാക്കിയ ഉന്നതകോടതി വിധി യു.എന്‍ സ്വാഗതം ചെയ്തു. ഭരണകൂടങ്ങളുടെ ഇത്തരം നീക്കം രാജ്യത്തെ സുരക്ഷ വര്‍ധിപ്പിക്കുകയില്ല, മറിച്ച് മതപരമായ അസഹിഷ്ണുത വളര്‍ത്താനാണ് ഉപകരിക്കുക. ഫ്രഞ്ച് മുസ്ലിംകളെ, പ്രത്യേകിച്ച് സ്ത്രീകളെ അപമാനിക്കുന്നതാണ് ബുര്‍കിനി നിരോധമെന്നും യു.എന്‍ വക്താവ് റൂപര്‍ട്ട് കൊള്‍വില്ളെ വ്യക്തമാക്കി. ബുര്‍കിനി നിരോധം ലജ്ജാകരവും തരംതാഴ്ത്തുന്നതുമായ നടപടിയാണ്. ഏതു തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കാനും വ്യക്തികള്‍ക്ക് സ്വാതന്ത്ര്യമുണ്ടാകണം.
സാമുദായിക സംഘര്‍ഷം വര്‍ധിപ്പിക്കാന്‍ മാത്രമേ ഇത്തരം നീക്കങ്ങള്‍ ഉപകരിക്കൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.