ഗ്രീക് മുത്തശ്ശിക്കും മത്സ്യബന്ധന തൊഴിലാളിക്കും നൊബേല്‍ നോമിനേഷന്‍

ഏതന്‍സ്: ‘ഇതിനു മാത്രം ഒന്നും ചെയ്തതായി എനിക്കു തോന്നുന്നില്ല’- നൊബേല്‍ പുരസ്കാരത്തിന് നോമിനേറ്റ് ചെയ്തവരുടെ കൂട്ടത്തില്‍ തന്‍െറ പേരുണ്ടെന്നറിഞ്ഞ ലെസ്ബോസില്‍നിന്നുള്ള എമിലിയ കംവിസി എന്ന 85കാരിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. തുര്‍ക്കിയില്‍നിന്ന് ഗ്രീസിലേക്കുള്ള യാത്രാമധ്യേ ഈജിയന്‍ കടലില്‍ മുങ്ങിത്താണ സിറിയന്‍ പിഞ്ചുകുഞ്ഞിനെ രക്ഷപ്പെടുത്തിയതിന്‍െറ പേരിലാണ് ഈ മുത്തശ്ശിയെ നൊബേലിനു പരിഗണിക്കുന്നത്. മൂന്നു മാസം മുമ്പായിരുന്നു സംഭവം. അഭയാര്‍ഥിപ്രവാഹം കനക്കുമ്പോഴും അപകടത്തില്‍നിന്ന് രക്ഷിക്കാനുള്ള ഗ്രീക്കുകാരുടെ നല്ല മനസ്സിന്‍െറ പ്രതീകമാണ് അവരെന്നാണ് വിലയിരുത്തല്‍.
നൂറുകണക്കിന് അഭയാര്‍ഥികളെ രക്ഷപ്പെടുത്തിയതിനാണ് മത്സ്യത്തൊഴിലാളിയായ സ്ട്രാറ്റിസ് വിലംസിനെ നൊബേലിന് നാമനിര്‍ദേശം ചെയ്തത്. നൊബേല്‍ പുരസ്കാരം ഒക്ടോബറിലാണ് പ്രഖ്യാപിക്കുക. യു.എസ് രഹസ്യാനേഷണ ഉദ്യോഗസ്ഥന്‍ എഡേഡ് സ്നോഡനും റിപ്പബ്ളിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപും പട്ടികയിലുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.