അതിര്‍ത്തിയില്‍ കൊടുംശൈത്യത്തില്‍ തളര്‍ന്ന് അഭയാര്‍ഥികള്‍

ബൈറൂത്: അലപ്പോയില്‍നിന്ന് പലായനം ചെയ്ത ആയിരക്കണക്കിന് അഭയാര്‍ഥികള്‍ സിറിയ-തുര്‍ക്കി അതിര്‍ത്തിയില്‍ കനത്തമഴയിലും കഠിനമായ ശൈത്യത്തിലും വലയുന്നു. പലരും മഞ്ഞും മഴയും വകവെക്കാതെ വഴിയോരത്ത് കഴിയുകയാണ്. ബാബ് അല്‍ സലാം കടന്ന് തുര്‍ക്കിയിലത്തൊനാണ് അവര്‍ ലക്ഷ്യമിടുന്നത്. അന്താരാഷ്ട്രതലത്തിലുള്ള സന്നദ്ധസംഘടനകളൊന്നും അവരുടെ രക്ഷക്കത്തെിയിട്ടില്ല.
റഷ്യന്‍ പിന്തുണയോടെ വിമതാധീന മേഖയലയായ അലപ്പോ പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍സൈന്യം പോരാട്ടം ശക്തമാക്കിയതോടെയാണ് മേഖലയില്‍നിന്ന് ജീവനുംകൊണ്ട് രക്ഷപ്പെടുന്നത്. വിമതരുടെ പ്രധാന സപൈ്ളപാതയാണ് അലപ്പോ. 50,000ലേറെ പേരാണ് പലായനം ചെയ്തതെന്ന് സിറിയന്‍ മനുഷ്യാവകാശ നിരീക്ഷകസംഘങ്ങള്‍ പറയുന്നു. പുതുതായത്തെുന്നവര്‍ക്കായി നിലവിലുള്ള ടെന്‍റുകളില്‍ സൗകര്യമൊരുക്കാനുള്ള ശ്രമത്തിലാണെന്ന് തുര്‍ക്കി അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ 25 ലക്ഷം അഭയാര്‍ഥികളെ സ്വീകരിച്ചിട്ടുണ്ട് തുര്‍ക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.