വത്തിക്കാന്‍ സിറ്റി: സിറിയയിലെ സംഘര്‍ഷങ്ങള്‍ക്ക് ഏതുവിധേനെയും പരിഹാരം കാണാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആഗോളസമൂഹത്തോട് ആഹ്വാനം ചെയ്തു. വാരാദ്യ സന്ദേശത്തിലാണ് മാര്‍പാപ്പ സംഘര്‍ഷം കാരണം പശ്ചിമേഷ്യന്‍ രാജ്യത്തുനിന്ന് പലായനം ചെയ്യുന്നവരെ ഓര്‍ത്ത് സമവായത്തിന്‍െറയും രമ്യതയുടെയും പാത സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടത്. രാഷ്ട്രീയ പരിഹാരത്തിലൂടെ മാത്രമേ പ്രിയപ്പെട്ട, ദുരിതത്തിലാഴ്ന്ന രാജ്യത്തിന് മോചനം സാധ്യമാവൂ -പോപ് പറഞ്ഞു. സിറിയക്കുവേണ്ടി നടന്ന പ്രത്യേക പ്രാര്‍ഥനക്കും അദ്ദേഹം നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.