ഏതന്‍സ്: അഭയാര്‍ഥിപ്രവാഹം തടയുന്നതിന് അതിര്‍ത്തി നിയന്ത്രണത്തിന് ഗ്രീസിന് യൂറോപ്യന്‍ യൂനിയന്‍ മൂന്നുമാസത്തെ സമയം നല്‍കി.
അതിര്‍ത്തി അടക്കണമെന്ന നിര്‍ദേശം ഗ്രീസ് ലംഘിക്കുകയാണെന്നും ഇ.യു കുറ്റപ്പെടുത്തി. കഴിഞ്ഞ വര്‍ഷം എട്ടു ലക്ഷത്തിലേറെ അഭയാര്‍ഥികളാണ് ഗ്രീസ് വഴി യൂറോപ്പിലത്തെിയത്. 2016ല്‍ 80,000യിരത്തിലേറെ പേര്‍ തുര്‍ക്കിയില്‍നിന്ന് ഗ്രീസിലത്തെി.
ഷെങ്കന്‍ അതിര്‍ത്തി നിയമമനുസരിച്ച് അനിവാര്യമായ സാഹചര്യം വന്നാല്‍ രാജ്യങ്ങള്‍ക്ക് രണ്ടുവര്‍ഷത്തേക്കുവരെ അതിര്‍ത്തിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്താം. നിയമമനുസരിച്ച് അഭയാര്‍ഥിപ്രവാഹം തടയാനായി ചില യൂറോപ്യന്‍ രാജ്യങ്ങള്‍ അതിര്‍ത്തി അടച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.