അഭയാര്‍ഥി നയത്തിന് പിന്തുണയുമായി ജോര്‍ജ് ക്ലൂണി

ബെർലിൻ: ജര്‍മനിയുടെ അഭയാര്‍ഥി നയത്തിന് ഓസ്കര്‍ ജേതാവും സിനിമ നിര്‍മാതാവുമായ ജോര്‍ജ് ക്ലൂണി ജര്‍മന്‍ ചാന്‍സലര്‍ പിന്തുണ അറിയിച്ചു. ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കലുമായി വെള്ളിയാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം തന്‍െറ പിന്തുണ അറിയിച്ചത്. ബര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്‍െറ ഭാഗമായി ജര്‍മനിയിലത്തെിയതായിരുന്നു അദ്ദേഹം. ഭാര്യയും  മനുഷ്യാവകാശ പ്രവര്‍ത്തകയും പ്രമുഖ അഭിഭാഷകയുമായ അമല്‍ ക്ളൂണിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് ജോര്‍ജ് ക്ളൂണിയും ഭാര്യയും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.