യൂറോപ്യന്‍ യൂനിയന്‍ അംഗത്വം: ഹിതപരിശോധന ജൂണിലെന്ന് കാമറണ്‍

ലണ്ടന്‍: യൂറോപ്യന്‍ യൂനിയനില്‍ തുടരുമോയെന്ന് തീരുമാനിക്കാന്‍ ജൂണ്‍ 23ന് യു.കെയില്‍ ഹിതപരിശോധന നടത്തുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ പ്രഖ്യാപിച്ചു.28 അംഗ യൂറോപ്യന്‍ യൂനിയനില്‍ തുടരുന്നതിനെ മന്ത്രിമാര്‍ അനുകൂലിച്ചതായി കാബിനറ്റ് യോഗത്തിനുശേഷം അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം ബ്രസല്‍സില്‍ നടന്ന പ്രത്യേക യോഗത്തില്‍ യൂറോപ്യന്‍ യൂനിയനില്‍ ബ്രിട്ടന് പ്രത്യേകപദവി നല്‍കുന്നതിന് ഇതര രാജ്യങ്ങള്‍ അനുകൂലനിലപാട് സ്വീകരിച്ചത് ചരിത്രനേട്ടമാണെന്നും കാമറണ്‍ പറഞ്ഞു. നിലവില്‍, യൂറോപ്യന്‍ യൂനിയനിലെ അര്‍ധ അംഗമാണ് ബ്രിട്ടന്‍.

യൂറോപ്യന്‍ യൂനിയന്‍െറ പൊതുനാണയമായ യൂറോയെ അംഗീകരിക്കാത്ത രാജ്യം പാസ്പോര്‍ട്ട് കൂടാതെ യാത്ര ചെയ്യാവുന്ന ഷെന്‍ഗന്‍ രാജ്യങ്ങളുടെ പട്ടികയിലും ചേര്‍ന്നിട്ടില്ല. ബ്രിട്ടന്‍ ഒരിക്കലും യൂറോ സ്വീകരിക്കില്ളെന്നും രാജ്യത്തിന്‍െറ സാമ്പത്തികഭദ്രത ഉറപ്പുവരുത്തുന്ന രീതിയില്‍ യൂറോപ്യന്‍ യൂനിയനില്‍ പ്രത്യേക പദവി നേടിയെടുക്കാന്‍ രാജ്യത്തിനായിട്ടുണ്ടെന്നും കാമറണ്‍ ട്വിറ്ററില്‍ പ്രതികരിച്ചു. പ്രത്യേകപദവി നേടുന്നതോടെ, അഭയാര്‍ഥികള്‍ക്ക് ക്ഷേമപദ്ധതികള്‍ നല്‍കാനുള്ള ബാധ്യതയില്‍നിന്ന് യു.കെ ഒഴിവാകും.

രാജ്യത്തത്തെുന്ന തൊഴിലാളികള്‍ക്ക് നല്‍കുന്ന ക്ഷേമപദ്ധതികള്‍ ഏഴുവര്‍ഷംവരെ തടയാനും ബ്രിട്ടന് അനുവാദമുണ്ടായിരിക്കും.യൂറോപ്യന്‍ യൂനിയനുമായി ഉണ്ടാക്കിയ ധാരണ കെട്ടുകാഴ്ചയാണെന്ന് ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ പ്രതികരിച്ചു.യൂറോപ്യന്‍ യൂനിയനില്‍ തുടരണമെന്നാണ് തന്‍െറ നിലപാട്. എന്നാല്‍, തൊഴിലാളികളുടെ അവകാശങ്ങളെ തടയുന്ന നടപടികളെ അംഗീകരിക്കാനാവില്ളെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.