വത്തിക്കാൻ സിറ്റി: നല്ല വാർത്തകൾക്ക് മാധ്യമങ്ങൾ പ്രാധാന്യം നൽകണമെന്ന് ഫ്രാൻസിസ് മാർപാപ്പയുടെ സന്ദേശം. മറ്റൊരാൾക്ക് പ്രചോദനം നൽകുന്ന വാർത്തകളാണ് നൽകേണ്ടത്. ഐക്യദാർഢ്യവും സ്നേഹവും സൻമനസും വാർത്തകളിൽ ഉണ്ടാവണം. അങ്ങനെ അക്രമങ്ങൾക്കും അസഹിഷ്ണുതക്കുമുള്ള പ്രാധാന്യം കുറയട്ടെയെന്നും മാർപാപ്പ പറഞ്ഞു. സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന ചടങ്ങിൽ പുതുവത്സര സന്ദേശം നൽകുകയായിരുന്നു മാർപാപ്പ.
അക്രമത്തിന്‍റെ നിരവധി ദിനങ്ങൾ ലോകത്ത് ഉണ്ടായിട്ടുണ്ട്. നിരവധി പേർ കൊല്ലപ്പെട്ടു. നിരപരാധികളായ ചിലർ ഇതിനെ തരണം ചെയ്തിട്ടുമുണ്ട്. പിശാചിന്‍റെ നിഷ്ഠൂര വാഴ്ചയിൽ നിന്നുള്ള ഇരുട്ടിനെ നീക്കാൻ സ്നേഹത്തിന് സാധിക്കുമെന്നും മാർപാപ്പ ഒാർമപ്പെടുത്തി.
പുതുവത്സര ദിനം ലോക സമാധാന ദിനമായി ആചരിക്കാൻ മാർപാപ്പ ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.