കുറഞ്ഞ അഴിമതി ഡെന്‍മാര്‍ക്കില്‍; ഇന്ത്യ 76ാമത്

ബര്‍ലിന്‍: ഏറ്റവും കുറഞ്ഞ അഴിമതി നടക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നൂറില്‍ 91 പോയന്‍േറാടെ ഡെന്‍മാര്‍ക്ക് ഒന്നാമത്. ലോകരാജ്യങ്ങളിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നടക്കുന്ന അഴിമതിയെക്കുറിച്ച് പഠിക്കുന്ന ട്രാന്‍സ്പരന്‍സി ഇന്‍റര്‍നാഷനല്‍ വെബ്സൈറ്റ് ബുധനാഴ്ചയാണ് 2015ലെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. സോമാലിയയും ഉത്തര കൊറിയയുമാണ് റാങ്കിങ്ങില്‍ ഏറ്റവും പിന്നില്‍. ആഗോളതലത്തില്‍ അഴിമതി കുറയുന്നുണ്ടെങ്കിലും ഇനിയുമേറെ മെച്ചപ്പെടാനുണ്ട്. അഴിമതിയുടെ പേരില്‍ ശിക്ഷിക്കപ്പെടുന്നവര്‍, പൊതുധാരയില്‍ ചര്‍ച്ചചെയ്യപ്പെടുന്ന അഴിമതികള്‍, പൗരന്മാരുടെ ആവശ്യങ്ങളോടുള്ള പ്രതികരണം തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് പട്ടിക തയാറാക്കുന്നത്. ഫിന്‍ലന്‍ഡ്, സ്വീഡന്‍, ന്യൂസിലന്‍ഡ്, നെതര്‍ലന്‍ഡ്, നോര്‍വേ, സ്വിറ്റ്സര്‍ലന്‍ഡ്, സിംഗപ്പൂര്‍, കാനഡ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളാണ് ആദ്യ പത്തിലുള്ളത്. 76 പോയിന്‍റുള്ള യുഎസ് പട്ടികയില്‍ പതിനാറാം സ്ഥാനത്താണ്. പോയന്‍റില്‍ മാറ്റമില്ളെങ്കിലും 2014ല്‍ 85ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ ഇത്തവണ 76ാം സ്ഥാനത്തത്തെി. ബോസ്നിയ ഹെര്‍സഗോവിന, ബ്രസീല്‍, ബുര്‍കിനഫാസോ, തായ്ലന്‍ഡ്, തുനീഷ്യ, സാംബിയ തുടങ്ങിയ രാജ്യങ്ങളും റാങ്കിങ്ങില്‍ ഇന്ത്യയോടൊപ്പമാണ്.

 

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.