ജനീവ: അനിശ്ചിതത്വങ്ങള്‍ക്കു നടുവില്‍ സിറിയന്‍ സമാധാന സംഭാഷണങ്ങള്‍ക്ക് വെള്ളിയാഴ്ച്ച തുടക്കം. സ്വിറ്റ്സര്‍ലന്‍റിലെ ജനീവയിലാണ് യു.എന്‍ കാര്‍മികത്വത്തില്‍ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കുക. അതേ സമയം സിറിയന്‍ സര്‍ക്കാറിനെ എതിര്‍ക്കുന്ന വിഭാഗങ്ങളുടെ ഉന്നതാധികാര സമിതി (എച്ച്. എന്‍.സി) സോപാധിക ചര്‍ച്ചകള്‍ക്കാണ് സന്നദ്ധമായിട്ടുള്ളത്. വ്യോമാക്രമണം അവസാനിപ്പിക്കുകയും ഉപരോധം പിന്‍വലിക്കുകയും ചെയ്തെങ്കില്‍ മാത്രമേ തങ്ങളുടെ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുക്കുകയുള്ളവെന്നാണ് അവര്‍ അറിയിച്ചിരിക്കുന്നത്. അതിനിടെ സൈനികമായ വെല്ലുവിളിള്‍ നേരിടുന്നതുകൊണ്ട് തങ്ങളുടെ മധ്യസ്ഥര്‍ ജനീവയിലെ ചര്‍ച്ചയില്‍ പങ്കെടുക്കുകയില്ളെന്നും ഇതു സംബന്ധമായി യു.എന്‍ ഒന്നും തന്നെ പ്രതികരിച്ചിട്ടില്ളെന്നും അവര്‍ വൈകി അറിയിച്ചിട്ടുണ്ട്.
നേരത്തെ തന്നെ വിമത വിഭാഗത്തില്‍ നിന്നും ആരെയൊക്കെ പങ്കെടുപ്പിക്കണമെന്ന വിഷയത്തില്‍ അഭിപ്രായ വ്യത്യാസം ഉടലെടുത്തിരുന്നു. എന്നാല്‍ യു.എന്‍ പ്രത്യേക ദൂതന്‍ സ്റ്റഫന്‍ ഡി മിസ്തുറ ചര്‍ച്ച ആരംഭിക്കുന്നതിനെപ്പറ്റി ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്. സിറിയന്‍ സര്‍ക്കാറിനെ പ്രതിനിധീകരിച്ചുകൊണ്ട് വിദേശകാര്യ മന്ത്രി വാലിദ് മുഅല്ലിമാണ് ജനീവയിലെ ത്തുക. സിറിയന്‍ ആഭ്യന്തര യുദ്ധം ആരംഭിച്ചതു മുതല്‍ ഇതുവരെയായി രണ്ട് ലക്ഷത്തി അമ്പതിനായിരം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 22.4 ദശലക്ഷം ജനങ്ങള്‍ക്ക് സ്വന്തം കിടപ്പാടം വിട്ട് പലായനം ചെയ്യേണ്ടിയും വന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.