ബര്‍ലിന്‍: അഭയാര്‍ഥികളോട് ഉദാരനയം സ്വീകരിക്കുന്നതിന്‍െറ പേരില്‍ ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കല്‍ സ്ഥാനമൊഴിയണമെന്ന് ആഗ്രഹിക്കുന്നുവെന്ന് സര്‍വേ. പങ്കെടുത്ത 40 ശതമാനം പേരാണ് മെര്‍ക്കലിനെ എതിര്‍ത്തത്. 2047 പേരില്‍ ഫോക്കസ് ന്യൂസ് മാഗസിന്‍ നടത്തിയ അഭിപ്രായസര്‍വേയിലാണ് മെര്‍കലിന്‍െറ രാജിക്ക് സമ്മര്‍ദമേറിയത്. അതേസമയം, 45 ശതമാനം മെര്‍കലിനൊപ്പം നിലകൊണ്ടു. യാഥാസ്ഥിതിക വിഭാഗങ്ങളില്‍നിന്നുള്ള 27 ശതമാനം 2005 മുതല്‍ അധികാരത്തില്‍ തുടരുന്ന മെര്‍കല്‍ ഒഴിയണമെന്ന് ശക്തമായി ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം 11 ലക്ഷം അഭയാര്‍ഥികളാണ് ജര്‍മനിയിലത്തെിയത്. അഭയാര്‍ഥികളുടെ കുത്തൊഴുക്ക് രാജ്യത്തിന് താങ്ങാനാവില്ളെന്ന വാദങ്ങളെ തുടര്‍ന്ന് അംഗലാ മെര്‍കല്‍ പ്രതിരോധത്തിലായിരുന്നു. അഭയാര്‍ഥി പ്രവാഹം തടയാന്‍ കൂടുതല്‍ നടപടികളുമായി ജര്‍മനി രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.