ബര്‍ലിന്‍: സുരക്ഷാകാരണങ്ങളാല്‍ തുര്‍ക്കി വംശജരായ 11 ജര്‍മന്‍ എം.പിമാരെ തുര്‍ക്കിയിലേക്ക് യാത്ര ചെയ്യുന്നതില്‍നിന്ന് വിലക്കി. ഇവര്‍ക്ക് മതിയായ പൊലീസ് സംരക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒന്നാംലോക യുദ്ധകാലത്ത് നടന്ന അര്‍മീനിയന്‍ കൂട്ടക്കൊല വംശഹത്യയാണെന്ന് ജര്‍മനി അംഗീകരിച്ചതിനെതുടര്‍ന്ന് ഇരുരാജ്യങ്ങളും സംഘര്‍ഷത്തിന്‍െറ വക്കിലത്തെിയ സാഹചര്യത്തിലാണ് തീരുമാനം.
പ്രമേയം പാര്‍ലമെന്‍റില്‍ പാസാക്കിയതിന് പിന്നാലെ 11 എം.പിമാര്‍ക്ക് വധഭീഷണിയുണ്ടായിരുന്നു. ജൂണ്‍ ആദ്യവാരമാണ് പ്രമേയം പാസാക്കിയത്. ജര്‍മന്‍ മാഗസിന്‍ ദെര്‍ സ്പൈജലും എം.പിമാരുടെ യാത്രാവിലക്ക് ശരിവെച്ചു.
തുര്‍ക്കിയിലത്തെിയാല്‍ എം.പിമാരുടെ ജീവന്‍ അപകടത്തിലായേക്കാം. അതിനാലാണ് യാത്ര വിലക്കിയതെന്ന് ജര്‍മന്‍ വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തു.
തുര്‍ക്കി വഴിയുള്ള മറ്റ് എം.പിമാരുടെ ബിസിനസ് യാത്രകളും റദ്ദാക്കിയിട്ടുണ്ട്. തുര്‍ക്കി വംശജരായ എം.പിമാര്‍ക്കെതിരായ വധഭീഷണി അംഗീകരിക്കാനാവില്ളെന്ന് ജര്‍മന്‍ ആഭ്യന്തരമന്ത്രി തോമസ് ഡി മെയ്സീറെ വ്യക്തമാക്കി. ഇത്തരം കേസുകള്‍ ഒറ്റപ്പെട്ടതാണ്. അത്യാവശ്യമെങ്കില്‍ സുരക്ഷ വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘ജര്‍മന്‍ സുഹൃത്തുക്കളേ, മറക്കേണ്ട. എവിടെ പോയാലും ഞങ്ങള്‍ നിങ്ങളെ തേടിയത്തെും- എന്ന ഭീഷണി സന്ദേശം ലഭിച്ച കാര്യം പ്രമേയത്തിന് നേതൃത്വം നല്‍കിയ ഗ്രീന്‍ പാര്‍ട്ടി നേതാവ് സെം ഒസ്ദെമിര്‍ വെളിപ്പെടുത്തി. ജര്‍മനിയിലെ തുര്‍ക്കിക്കാര്‍ വധഭീഷണിയെ അപലപിക്കണമെന്നും സെം ആവശ്യപ്പെട്ടു.
പ്രമേയത്തെ അനുകൂലിച്ച് തുര്‍ക്കി വംശജരായ എം.പിമാര്‍ തീവ്രവാദികളാണെന്നും അവരുടെ രക്തത്തില്‍ വിഷമാണെന്നും തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ആരോപിച്ചിരുന്നു.
രാജ്യത്തെ കളങ്കപ്പെടുത്തിയെന്നു കാണിച്ച് ഒരുസംഘം തുര്‍ക്കി അഭിഭാഷകര്‍ എം.പിമാര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.