ബ്രിട്ടീഷ്​ എം.പിക്ക്​ വെടിയേറ്റു; ഒരാൾ അറസ്​റ്റിൽ

ലണ്ടൻ: ബ്രിട്ടനിൽ ലേബർ പാർട്ടി  എം.പിക്ക് വെടിയേറ്റു. ലണ്ടനിൽ നിന്നും 340 കി.മി അകലെയുള്ള ബാറ്റലി മേഖലയിലെ എം.പിയും ലേബർ പാർട്ടിയുടെ ആദ്യ വനിതാ എം. പിയുമായ ജോ കോക്സിനാണ് വെടിയേറ്റത്. കത്തി കൊണ്ട് കുത്തും വെടിയുമേറ്റ എം.പി ഗുരുതര നിലയിലാണെന്നാണ് റിപ്പോർട്ട്.

സംഭവത്തിൽ 52കാരനായ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജൂൺ 23ന് ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന ഹിത പരിശോധന നടക്കാനിരിക്കെയാണ് സംഭവം. ഫലസ്തീൻ, കാശ്മീർ, പാകിസ്താൻ തുടങ്ങിയ രജ്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന പാർലമെൻറി ഗ്രൂപ്പലെ സജീവ പ്രവർത്തക കൂടിയാണ് കോക്സ്. അക്രമത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ, ലേബർ പാർട്ടി നേതാവ് ജേറമി കോർബിൻ എന്നിവർ കടുത്ത ഉത്ക്കണ്ഡ രേഖപ്പെടുത്തി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.