ഇ.യു വിടുന്നത് ബ്രിട്ടന് ഗുണമാകില്ളെന്ന് നോര്‍വേ

ലണ്ടന്‍: യൂറോപ്യന്‍ യൂനിയനുമായി ബന്ധം വിടര്‍ത്തുന്നത് ബ്രിട്ടന് ഗുണകരമാകില്ളെന്ന് നോര്‍വേ പ്രധാനമന്ത്രി ഇര്‍ന സോള്‍ബര്‍ഗ്.
ബ്രിട്ടന്‍ ഇ.യു ബന്ധം ഉപേക്ഷിക്കണമെന്ന (ബ്രിക്സിറ്റ്) നിര്‍ദേശത്തിന് ജനപിന്തുണയുണ്ടോ എന്നാരായുന്ന ഹിതപരിശോധനക്ക് ദിവസങ്ങള്‍മാത്രം ബാക്കിയിരിക്കെയാണ് ഇര്‍നയുടെ പ്രസ്താവന. 1994ല്‍ ഹിതപരിശോധനാഫലപ്രകാരം ഇ.യുവുമായി അംഗത്വം വിച്ഛേദിച്ച രാഷ്ട്രമാണ് നോര്‍വേ. അതേസമയം, ഇ.യുവുമായി ഭാഗികമായി ബന്ധപ്പെടുന്ന നോര്‍വേയെ മാതൃകയായി സ്വീകരിക്കണമെന്ന് ബ്രിട്ടനിലെ ഇ.യു വിരുദ്ധ പ്രചാരകര്‍ ശക്തമായി ആവശ്യപ്പെട്ടിരുന്നു. ഇര്‍നയുടെ പുതിയ പ്രസ്താവന ഇത്തരം പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരില്‍ അമ്പരപ്പുളവാക്കിയതായി ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.