മോസ്കോ: യു.എസ് ഇന്ന് ലോകത്തിലെതന്നെ സൂപ്പര്‍ ശക്തി ആയിരിക്കാമെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ളാദ്മിര്‍ പുടിന്‍. സെന്‍റ് പീറ്റേഴ്സ് ബര്‍ഗില്‍ നടന്ന അന്താരാഷ്ട്ര സാമ്പത്തിക ഉച്ചകോടിയിലാണ് പുടിന്‍ ഇക്കാര്യം സമ്മതിച്ചത്. യു.എസുമായി ഒന്നിച്ചുചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് റഷ്യ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുക്രെയ്ന്‍, സിറിയ വിഷയങ്ങളില്‍ ഇരുരാജ്യങ്ങളുടെയും ഇടയില്‍ ഭിന്നതകള്‍ നിലനില്‍ക്കെയാണ് റഷ്യന്‍ പ്രസിഡന്‍റിന്‍െറ അഭിപ്രായ പ്രകടനം. ‘ലോകം അമേരിക്കയെപ്പോലെ ശക്തമായ രാഷ്ട്രത്തെ തേടുകയാണ്.
റഷ്യക്ക് അവരെ ആവശ്യമുണ്ടെന്നു’ പറഞ്ഞ പുടിന്‍ അതിനിടയില്‍ യു.എസിനെ ചെറുതായി താക്കീതുചെയ്യാനും മറന്നില്ല. എന്നാല്‍, തങ്ങളുടെ കാര്യങ്ങളില്‍ നിരന്തരം ഇടപെടുകയും എങ്ങനെ ജീവിക്കണമെന്ന് പഠിപ്പിച്ചുതരുകയും തങ്ങളുമായി ബന്ധം സ്ഥാപിക്കുന്നതില്‍നിന്ന് യൂറോപ്പിനെ തടയുകയും ചെയ്യുന്ന യു.എസിനെ റഷ്യക്ക് ആവശ്യമില്ളെന്നും പറഞ്ഞു.
ട്രംപിനെക്കുറിച്ചു ചോദിച്ചപ്പോള്‍ നേരത്തേ നടത്തിയ പ്രശംസയില്‍നിന്ന് പുടിന്‍ പിറകിലേക്ക് പോയി. ഡിസംബറില്‍ ട്രംപിനെ ഏറെ ആകര്‍ഷണീയ വ്യക്തിത്വമുള്ളവന്‍ എന്നും പ്രതിഭാധനനെന്നും പുടിന്‍ വിശേഷിപ്പിച്ചിരുന്നു. ഈ വാക്കുകള്‍ പിന്നീട് ദുരുപയോഗം ചെയ്ത ട്രംപ് തനിക്ക് കിട്ടിയ വന്‍ ബഹുമതി ആണിതെന്ന് പറഞ്ഞുനടന്നത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും ചെയ്തു. എന്നാല്‍, ഇത്തവണ ‘ആകര്‍ഷണീയന്‍’ എന്ന വാക്കില്‍ മാത്രം ട്രംപിന്‍െറ വിശേഷണം പുടിന്‍ ഒതുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.