‘ബ്രെക്സിറ്റ്’ ഹിതപരിശോധന: ഇ.യുവില്‍ തുടരുമെന്ന് അഭിപ്രായ സര്‍വേകള്‍

ലണ്ടന്‍: ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ തുടരണമോയെന്നത് സംബന്ധിച്ച ഹിതപരിശോധന വ്യാഴാഴ്ച നടക്കാനിരിക്കെ പുറത്തുവന്ന അഭിപ്രായ സര്‍വേയില്‍ ബ്രിട്ടന്‍ യൂനിയനില്‍ തുടരണമെന്ന പക്ഷക്കാര്‍ക്കാണ് മുന്‍തൂക്കം. ഡെയ്ലി ടെലിഗ്രാഫ് പത്രം നടത്തിയ സര്‍വേയില്‍ പങ്കെടുത്തവരില്‍ 53 ശതമാനവും ബ്രിട്ടന്‍ യൂനിയനില്‍ തുടരണമെന്ന പക്ഷക്കാരാണ്.

കഴിഞ്ഞയാഴ്ച വരെയും യൂനിയനില്‍നിന്ന് വിട്ടുപോകണമെന്ന പക്ഷക്കാര്‍ക്കായിരുന്നു നേരിയ അളവിലെങ്കിലും മേല്‍ക്കൈ. പുതിയ അഭിപ്രായ സര്‍വേ ഫലം പുറത്തുവന്നതിന് പിന്നാലെ പൗണ്ടിന്‍െറ മൂല്യം ചൊവ്വാഴ്ച ഉയര്‍ന്നു.
യൂനിയനില്‍നിന്ന് പുറത്തുപോകുന്നതിനെതിരെ മുന്നറിയിപ്പുമായി കൂടുതല്‍ പ്രമുഖ സ്ഥാപനങ്ങള്‍ ചൊവ്വാഴ്ച രംഗത്തുവന്നു. പുറത്തുപോകുന്നപക്ഷം തൊഴില്‍വേതനം കുറയുമെന്നും സാധനവിലയും വായ്പാനിരക്കുകളും തൊഴിലില്ലായ്മയും വര്‍ധിക്കുമെന്നും മൂന്ന് പ്രമുഖ ധനകാര്യ സ്ഥാപനങ്ങള്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസ്കല്‍ സ്റ്റഡീസ് (ഐ.എഫ്.എസ്), നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ റിസര്‍ച് (എന്‍.ഐ.ഇ.എസ്.ആര്‍), സെന്‍റര്‍ ഫോര്‍ ഇക്കണോമിക് പെര്‍ഫോമന്‍സ് എന്നിവരാണ് പ്രസ്താവന പുറത്തിറക്കിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.