വത്തിക്കാന്‍: മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ഫ്രാന്‍സിസ് മാര്‍പാപ്പ വെള്ളിയാഴ്ച അര്‍മേനിയയിലത്തെും. സന്ദര്‍ശനത്തിന് തുടക്കം കുറിച്ച് അര്‍മേനിയന്‍ തലസ്ഥാനമായ യെരേവാനിലെ ‘രക്തസാക്ഷികളുടെ സ്മാരകത്തില്‍’ അദ്ദേഹം പ്രാര്‍ഥനയര്‍പ്പിക്കും. എന്നാല്‍ വംശഹത്യ എന്ന വാക്ക് പോപ്പ് പ്രസംഗത്തില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്ന് വത്തിക്കാന്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. തുര്‍ക്കിയും വത്തിക്കാനും നടത്തിയ നയതന്ത്രചര്‍ച്ചകളെ തുര്‍ന്നാണിത്. 1915-1923 കാലയളവില്‍ നടന്ന ക്രിസ്ത്യന്‍ കൂട്ടക്കൊലയെ പരാമര്‍ശിച്ച് ഇരുപതാം നൂറ്റാണ്ടിലെ ആദ്യത്തെ വംശഹത്യയാണിതെന്ന് പോപ്പ് കഴിഞ്ഞ വര്‍ഷം ഒരു പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.