പുടിന്‍െറ ചൈന സന്ദര്‍ശനം തുടങ്ങി

ബെയ്ജിങ്: റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍െറ ചൈന സന്ദര്‍ശനം തുടങ്ങി. ഇരു രാജ്യങ്ങളും തമ്മില്‍ വ്യാപാര ബന്ധങ്ങളിലും മറ്റും അവിശ്വാസം രൂപപ്പെട്ട സന്ദര്‍ഭത്തില്‍ സന്ദര്‍ശനം ഏറെ പ്രാധാന്യമുള്ളതായാണ് വിലയിരുത്തപ്പെടുന്നത്.  എല്ലാ അര്‍ഥത്തിലും പരസ്പര ബന്ധിതവും തന്ത്രപ്രധാനവുമായ ബന്ധമാണ് ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ളതെന്ന് സന്ദര്‍ശനത്തിന് തുടക്കംകുറിച്ച് പുടിന്‍ പറഞ്ഞു. ചൈനീസ് പ്രധാനമന്ത്രി ലി കെക്വിയാങ്ങുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളുടെയും സാമ്പത്തിക താല്‍പര്യങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ബന്ധമായിരിക്കും നിലനില്‍ക്കുകയെന്ന് പുടിന്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.