യൂറോകപ്പ്​ സ്​റ്റേഡിയത്തിന്​ സമീപം ബോംബ്​ ഭീഷണി

പാരിസ്: സൗത് ഫ്രഞ്ച് സിറ്റിയിൽ യൂറോകപ്പ് മത്സരം നടക്കുന്ന സ്േറ്റഡിയത്തിന് സമീപം ബോംബ് ഭീഷണി. സ്റ്റേഡിയത്തിൽ നിന്നും  12 കിലോമീറ്റർ അകലെയുള്ള തിരക്കേറിയ വ്യാപാര കേന്ദ്രത്തിലാണ് ബോംബ് ഭീഷണിയുണ്ടായത്.  പ്രാദേശിക സമയം ഉച്ചക്ക് ഒരു മണിയോടെ  അപകട മുന്നറിയിപ്പായി അലാറം മുഴങ്ങിതിനെ തുടർന്ന് സുരക്ഷാ സൈനികർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

 സ്ഥലത്തിെൻറ നിയന്ത്രണം ഏറ്റെടുത്ത പൊലീസ് ഇവിടെ നിന്നും രണ്ട് ടിയർ ഗ്യാസും ഒരു ഡിറ്റണേറ്ററും കണ്ടെടുത്തു. സുരക്ഷാ ക്രമീകരണത്തിെൻറ ഭാഗമായി മത്സരം കാണാെനത്തിയ 2000 പേരെ സ്ഥലത്ത് നിന്നും ഒഴിപ്പിച്ചിട്ടുണ്ട്. രണ്ട് ദിവസം മുമ്പ് ഇവിടുത്തെ എയർ പോർട്ടിൽ ചെറിയ സ്ഫോടനം നടന്നിരുന്നു. യൂറോകപ്പിനോടനുബന്ധിച്ച് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് നഗരത്തിൽ ഒരുക്കിയിരിക്കുന്നത്. നവംബറിൽ ഫ്രാൻസിൽ െഎ.എസ് ഭീകരർ നടത്തിയ ബോംബ് സഫോടനത്തിൽ 130 േപരാണ് കൊല്ലെപ്പട്ടത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.