ലേബര്‍ പാര്‍ട്ടിയില്‍ പടയൊരുക്കമില്ളെന്ന് ജെര്‍മി കോര്‍ബിന്‍

ലണ്ടന്‍: ബ്രെക്സിറ്റിന് പിന്നാലെ പാര്‍ട്ടിയില്‍ തനിക്കെതിരെ പടയൊരുക്കമെന്ന വാര്‍ത്തകളെ പ്രതിപക്ഷ ലേബര്‍ പാര്‍ട്ടി നേതാവ് ജെര്‍മി കോര്‍ബിന്‍ നിഷേധിച്ചു. ലേബര്‍ പാര്‍ട്ടി നേതൃത്വത്തില്‍ മാറ്റംവേണമെന്ന് ആഗ്രഹിക്കുന്നവര്‍ ജനാധിപത്യപരമായ രീതിയില്‍ മത്സരിക്കാന്‍ സന്നദ്ധമാകണമെന്ന് അദ്ദേഹം പറഞ്ഞു. അതിനിടെ നിഴല്‍മന്ത്രിസഭയില്‍നിന്ന് രാജിവെച്ച മന്ത്രിമാര്‍ക്ക് കോര്‍ബിന്‍ പകരക്കാരെ നിയമിച്ചു.

യൂറോപ്യന്‍ യൂനിയനില്‍ തുടരേണ്ടതു സംബന്ധിച്ച് നടന്ന ബ്രെക്സിറ്റ് ഹിതപരിശോധന കൈകാര്യം ചെയ്തതില്‍ കോര്‍ബിന് പിഴവുപറ്റിയതായി ആരോപിച്ചാണ് 16 മന്ത്രിമാര്‍ രാജിവെച്ചത്. ഞായറാഴ്ച 12 പേരാണ് രാജിവെച്ചിരുന്നത്. തിങ്കളാഴ്ച ഇന്ത്യന്‍ വംശജനായ സീമ മല്‍ഹോത്രയടക്കം നാലുപേര്‍കൂടി രാജിവെച്ചതോടെ ഇത് 16 ആവുകയായിരുന്നു. എന്നാല്‍, രാജിയില്‍ അതൃപ്തി രേഖപ്പെടുത്തിയ കോര്‍ബിന്‍ തന്‍െറ ജോലിയില്‍നിന്ന് പിന്മാറില്ളെന്ന് വ്യക്തമാക്കി.  

എനിക്ക് വോട്ടു ചെയ്തവരുടെ വിശ്വാസം തകര്‍ക്കാന്‍ ഞാന്‍ ഒരുക്കമല്ല. രാജ്യത്താകമാനമുള്ള ലക്ഷക്കണക്കിന് ജനങ്ങള്‍ ഒന്നടങ്കം നിലവിലുള്ള വ്യവസ്ഥക്കെതിരെ വോട്ടുചെയ്ത് ഒരു മാറ്റത്തിന് ആഗ്രഹിച്ചിരിക്കയാണ് -അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
നിഴല്‍മന്ത്രിസഭയില്‍നിന്ന് വിദേശകാര്യ മന്ത്രി ദെയ്ന ജോണ്‍സണ്‍, സിവില്‍ സൊസൈറ്റി മന്ത്രി അന്ന ടുര്‍ലി, പ്രതിരോധമന്ത്രി ടോബി പെര്‍കിന്‍സ്,  നീതി മന്ത്രി വെയ്ന്‍ ഡേവിഡ് എന്നിവരാണ് കഴിഞ്ഞ ദിവസം രാജിവെച്ചത്.

കാമറണിനൊപ്പം ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനൊപ്പം നില്‍ക്കണമെന്ന് ശക്തമായി വാദിച്ചയാളാണ് കോര്‍ബിന്‍. എന്നാല്‍, പ്രചാരണത്തിലൂടെ ഇത് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ അദ്ദേഹം പരാജയപ്പെട്ടെന്നാണ് ആരോപണം. ഇതിന് കാരണം ഇ.യു വിഷയത്തില്‍ പാര്‍ട്ടിയില്‍നിന്ന് ഭിന്നമായി കോര്‍ബിന് അഭിപ്രായമുണ്ടായതാണെന്നും പറയപ്പെടുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.