സിറിയന്‍ സമാധാന ചര്‍ച്ചകള്‍ക്ക് ഇന്ന് ജനീവയില്‍ തുടക്കം

ജനീവ: ലക്ഷങ്ങള്‍ മരിക്കുകയും ദശലക്ഷങ്ങള്‍ അഭയാര്‍ഥികളാകുകയും ചെയ്ത സിറിയന്‍ യുദ്ധത്തിന് ശാശ്വത പ്രതിവിധി തേടി ജനീവയില്‍ തിങ്കളാഴ്ച വീണ്ടും ഉന്നതതല ചര്‍ച്ച. യു.എസ്, ജര്‍മന്‍, ഫ്രഞ്ച്, ബ്രിട്ടീഷ് പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ആരംഭിക്കുന്ന സംഭാഷണങ്ങളില്‍ സിറിയന്‍ സര്‍ക്കാറും വിമതപക്ഷങ്ങളും പങ്കെടുക്കുന്നുണ്ട്. പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദിനെ മാറ്റുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ക്കില്ളെന്ന് സര്‍ക്കാറും പ്രസിഡന്‍റിനെ മാറ്റാതെ ഒത്തുതീര്‍പ്പിനില്ളെന്ന് വിമതപക്ഷവും അറിയിച്ചത് എവിടെയുമത്തൊതെ ചര്‍ച്ച അവസാനിപ്പിക്കുമെന്ന ആശങ്കയുയര്‍ത്തിയിട്ടുണ്ട്.

അടുത്ത ഒന്നര വര്‍ഷത്തിനിടെ രാജ്യത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ആഗ്രഹമെന്ന് സിറിയയിലേക്കുള്ള യു.എന്‍ പ്രതിനിധി സ്റ്റഫാന്‍ ഡി മിസ്തുര പറഞ്ഞു. എന്നാല്‍, രാജ്യത്ത് തെരഞ്ഞെടുപ്പിന് സമയപരിധി നിര്‍ണയിക്കേണ്ടത് ജനങ്ങളാണെന്നും സര്‍ക്കാറിനെ മാറ്റണമെന്ന ആവശ്യവുമായാണ് വിമതരും മധ്യസ്ഥരും എത്തുന്നതെങ്കില്‍ ചര്‍ച്ച മുന്നോട്ടുപോകില്ളെന്നും വിദേശകാര്യ മന്ത്രി വലീദ് അല്‍മുഅല്ലം പറയുന്നു.

സര്‍ക്കാര്‍, വിമതര്‍, ഐ.എസ്, കുര്‍ദുകള്‍, അല്‍നുസ്റ ഫ്രണ്ട് എന്നീ വിഭാഗങ്ങള്‍ക്കിടയില്‍ ഭരണം വിഭജിക്കപ്പെട്ട സിറിയയില്‍ സമാധാനം തിരിച്ചുകൊണ്ടുവരുക എളുപ്പമാകില്ല. റഷ്യയുടെ പിന്തുണയുള്ളതിനാല്‍ ബശ്ശാര്‍ ഭരണകൂടത്തെ മറിച്ചിടലും ഉടന്‍ നടന്നേക്കില്ല. ഭരണമാറ്റം, തെരഞ്ഞെടുപ്പ് പോലുള്ള വിഷയങ്ങള്‍ ചര്‍ച്ചയുടെ ഭാഗമാക്കാന്‍ അനുവദിക്കില്ളെന്ന് സര്‍ക്കാര്‍ പക്ഷം നയം വ്യക്തമാക്കിയതോടെ അജണ്ടതന്നെ മാറ്റിവെക്കേണ്ട സ്ഥിതിയാണ്. എന്നാല്‍, ബശ്ശാര്‍ മാറിനിന്ന ശേഷമേ സമാധാനം പുലരൂവെന്ന് റിയാദ് ആസ്ഥാനമായുള്ള ഉന്നത കൂടിയാലോചനാ സമിതി പറയുന്നു. ഒത്തുതീര്‍പ്പുകള്‍ക്ക് ഇരുപക്ഷവും വഴങ്ങുന്നില്ളെങ്കില്‍ രാജ്യം പലതായി വിഭജിക്കുന്നതും അജണ്ടയിലുണ്ടെങ്കിലും അത് സിറിയക്ക് താങ്ങാവുന്ന അവസാന തീരുമാനമായിരിക്കുമെന്ന് യു.എന്‍ പ്രതിനിധി അഭിപ്രായപ്പെട്ടു. രാജ്യം സമാധാന ചര്‍ച്ചകളിലേക്ക് കടക്കുന്നതിന് മണിക്കൂറുകള്‍ക്കുമുമ്പ് പടിഞ്ഞാറന്‍ പ്രവിശ്യയായ ഹമായില്‍ സര്‍ക്കാര്‍ യുദ്ധവിമാനം വിമതര്‍ വെടിവെച്ചിട്ടിരുന്നു. രണ്ടാഴ്ച മുമ്പ് നിലവില്‍വന്ന വെടിനിര്‍ത്തലിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന പ്രധാന ആക്രമണമാണിത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.