മുന്‍ ലണ്ടന്‍ ഇമാമിനെതിരെ വിവാദ പരാമര്‍ശം: കാമറണ്‍ മാപ്പുപറഞ്ഞു

ലണ്ടന്‍: മുന്‍ ലണ്ടന്‍ ഇമാമിനെ ഐ.എസുമായി ബന്ധപ്പെടുത്തിയ പരാമര്‍ശത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ മാപ്പുപറഞ്ഞു. ലണ്ടന്‍ മേയര്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെയായിരുന്നു കാമറണിന്‍െറ വിവാദ പരാമര്‍ശം. ഐ.എസ് തീവ്രവാദികള്‍ക്ക് പിന്തുണ നല്‍കുന്ന മുന്‍ ലണ്ടന്‍ ഇമാം സുലൈമാന്‍ ഗനിയുമായി മേയര്‍ സ്ഥാനാര്‍ഥി സാദിഖ് ഖാന്‍ ഒമ്പതു തവണ വേദി പങ്കിട്ടുവെന്നായിരുന്നു ആരോപണം.

ബി.ബി.സി റേഡിയോ അഭിമുഖത്തിനിടെ കാമറണ്‍ ആരോപണം ആവര്‍ത്തിച്ചതിനെ തുടര്‍ന്ന് ഇമാം നിയമനടപടി സ്വീകരിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതിരോധ സെക്രട്ടറി മിക്കയേല്‍ ഫാലന്‍ ഇമാമിനോട് മാപ്പുപറഞ്ഞിരുന്നു. ഒരിക്കലും ഐ.എസിനെ പിന്തുണച്ചിട്ടില്ളെന്നും ഉത്തരവാദപ്പെട്ടവരുടെ നാവില്‍നിന്ന് വീഴുന്ന അബദ്ധപരാമര്‍ശങ്ങളില്‍ ഭയമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.