മോസ്കോ: പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍െറ കുടുംബത്തിന്‍െറ ബിസിനസ് ബന്ധങ്ങള്‍ വാര്‍ത്തയാക്കിയ റഷ്യന്‍ മീഡിയ ഗ്രൂപ്പിന്‍െറ മൂന്ന് എഡിറ്റര്‍മാര്‍ രാജിവെച്ചു. ആര്‍.ബി.സി മാധ്യമഗ്രൂപ് എഡിറ്റര്‍ ഇന്‍ ചാര്‍ജ് എലിസവേത ഒസെതിന്‍സ്കായ, ഗ്രൂപ്പിന്‍െറ വാര്‍ത്താ ഏജന്‍സി എഡിറ്റര്‍ ഇന്‍ ചാര്‍ജ് റോമന്‍ ബദാനിന്‍, ന്യൂസ് പേപ്പര്‍ എഡിറ്റര്‍ ഇന്‍ ചാര്‍ജ് മാക്സിം സൊലിയൂസ് എന്നിവരാണ് രാജിവെച്ചത്. ആര്‍.ബി.സി യിലെ നിരവധി പത്രപ്രവര്‍ത്തകര്‍ ഉടന്‍ രാജിവെക്കുമെന്ന് ഫേസ്ബുക്കില്‍ കുറിച്ചതായും റിപോര്‍ട്ടുണ്ട്. ആര്‍.ബി.സിഗ്രൂപ്പിന്‍െറ ദിനപത്രത്തിലാണ് പുടിന്‍െറ മരുമകനുള്‍പ്പെടെയുള്ള അടുത്ത ബന്ധുക്കളുടെ ബിസിനസ് ബന്ധങ്ങളെക്കുറിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
വാര്‍ത്ത പ്രസിദ്ധീകരിച്ചതിനു ശേഷം പത്രത്തിന്‍െറ ഓഫിസില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. തുടര്‍ന്ന് സമ്മര്‍ദത്തിലായിരുന്നു ഇവര്‍. അതേക്കുറിച്ച് പ്രതികരിക്കാന്‍ ആര്‍.ബി.സി വിസമ്മതിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.