മൊറോക്കോയില്‍ ഭരണകക്ഷിക്ക് ജയം

റബാത്: വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയില്‍ നടന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ഇസ്ലാമിക് ജസ്റ്റിസ് ആന്‍ഡ് ഡെവലപ്മെന്‍റ് പാര്‍ട്ടിക്ക് (പി.ജെ.ഡി) ഭരണത്തുടര്‍ച്ച. 125 സീറ്റുകള്‍ നേടിയാണ് പി.ജെ.ഡി ആധിപത്യമുറപ്പിച്ചത്. പ്രതിപക്ഷമായ ഓതന്‍റിസിറ്റി ആന്‍ഡ് മോഡേണിറ്റി പാര്‍ട്ടി (പി.എ.എം) 103 സീറ്റുകള്‍ നേടി രണ്ടാമതത്തെി. 49 സീറ്റുകളുമായി ഇസ്തിഖ്ലാല്‍ പാര്‍ട്ടി മൂന്നാമതും. 2011 മുതലാണ് പി.ജെ.ഡി ഭരണത്തിലേറിയത്. 1956ല്‍ സ്വാതന്ത്ര്യം നേടിയതിനു ശേഷം മൊറോക്കോയില്‍ നടക്കുന്ന 10ാമത്തെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പാണിത്.

ജനാധിപത്യത്തിന്‍െറ വിജയമാണിതെന്ന് പ്രധാനമന്ത്രി അബ്ദുല്‍ ഇലാഹ് ബന്‍കീരാന്‍ പ്രതികരിച്ചു. അഞ്ചുവര്‍ഷത്തെ ഭരണനേട്ടങ്ങളെ ജനം അംഗീകരിച്ചുവെന്നതിന്‍െറ തെളിവാണ് ഫലമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഞ്ചുവര്‍ഷത്തെ അധികാരത്തിനിടെ ഇസ്ലാമിക് പാര്‍ട്ടിക്ക് കാര്യമായൊന്നും ചെയ്യാനായില്ളെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് ഫലം മാനിക്കുന്നുവെന്നും എന്നാല്‍, പി.ജെ.ഡിയുമായി സഹകരിക്കുകയില്ളെന്നും പ്രതിപക്ഷ പാര്‍ട്ടിയായ പി.എ.എം വ്യക്തമാക്കി. 395 അംഗ ഹൗസ് ഓഫ് റെപ്രസന്‍േററ്റിവ്സില്‍ കൂടുതല്‍ സീറ്റുകളും പി.ജെ.ഡി നേടി.

ആധുനിക മൊറോക്കോയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരേ പാര്‍ട്ടി തന്നെ വീണ്ടും അധികാരത്തിലത്തെുന്നത്. മൊറോകോ രാജാവ്മുഹമ്മദ് ആറാമന്‍ പാര്‍ട്ടിയെ കൂട്ടുകക്ഷി സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ഉടന്‍ ക്ഷണിക്കുമെന്നാണ് കരുതുന്നത്. പുതിയ സര്‍ക്കാര്‍ ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍ എന്നീ രംഗങ്ങളില്‍ കൂടുതല്‍ പ്രതിബദ്ധത പുലര്‍ത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം. തൊഴിലില്ലായ്മ രൂക്ഷമായ രാജ്യത്ത് അഞ്ചിലൊന്ന് യുവാക്കളും തൊഴില്‍രഹിതരാണെന്നാണ് ലോകബാങ്ക് റിപ്പോര്‍ട്ട്. മുന്‍ സര്‍ക്കാറുകള്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കാത്തതും അഴിമതിയും വോട്ടെടുപ്പില്‍ പ്രതിഫലിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.