ഫ്ളോറിഡ: ഹെയ്തിയില്‍ ആഞ്ഞടിച്ചുകൊണ്ടിരിക്കുന്ന മാത്യൂ ഹുരിക്കെന്‍ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 842 ആയി. ചുഴലിക്കാറ്റ് രൂക്ഷമായ രീതിയില്‍ ബാധിച്ച ഹെയ്തിയിലെ പ്രാന്തപ്രദേശങ്ങളിലേക്ക് സഹായങ്ങള്‍ എത്തിച്ചുകൊണ്ടിരിക്കുകയാണ്. 3200ഓളം വീടുകള്‍ തകര്‍ന്നുവെന്നാണ് അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്.
15000ത്തോളം ആളുകള്‍ ഭവനരഹിതരായിട്ടുണ്ട്. പലയിടങ്ങളിലും ആശയവിനിമയ മാധ്യമങ്ങള്‍ ഇതുവരെയും പുന$സ്ഥാപിക്കാന്‍ സാധിക്കാത്തതുകൊണ്ട് കൃത്യമായ കണക്കുകള്‍ പുറത്തുവിടാന്‍ സാധിച്ചിട്ടില്ല. ഹെയ്തിയിലെ തലസ്ഥാന നഗരമായ പോര്‍ട്ടോ പ്രിന്‍സിലെ വിമാനത്താവളം വീണ്ടും തുറന്നിട്ടുണ്ട്. യു.എന്നിന്‍േറതടക്കം പല രാജ്യങ്ങളില്‍നിന്നും സഹായങ്ങളുമായി വിമാനങ്ങള്‍ എത്തിയിട്ടുണ്ട്. ചുഴലിക്കാറ്റ് 10 ലക്ഷത്തോളം പേരെ ബാധിച്ചിട്ടുണ്ടെന്ന് സന്നദ്ധ സംഘടനകളായ റെഡ്ക്രോസും റെഡ്ക്രസന്‍റും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.