ലൈംഗിക തൊഴിലാളിക്ക് പുസ്തകങ്ങള്‍ വാങ്ങിനല്‍കാന്‍ വിധി

റോം: പ്രായപൂര്‍ത്തിയാകാത്ത ലൈംഗികത്തൊഴിലാളിയുടെ ഇടപാടുകാരന് അപൂര്‍വശിക്ഷ. 15കാരിയായ പെണ്‍കുട്ടിക്ക് സ്ത്രീത്വത്തിന്‍െറ മഹത്വം വിളിച്ചോതുന്ന 30 പുസ്തകങ്ങള്‍ വാങ്ങിനല്‍കണമെന്നാണ് കോടതി വിധി. വിര്‍ജീനിയ വൂള്‍ഫിന്‍െറ നോവലുകള്‍, ആന്‍ ഫ്രാങ്കിന്‍െറ ഡയറി, എമിലി ഡിക്കിന്‍സണിന്‍െറ കവിതകള്‍ തുടങ്ങിയ പുസ്തകങ്ങളാണ് വാങ്ങിനല്‍കേണ്ടത്. സ്ത്രീശാക്തീകരണത്തിലൂന്നിയ രണ്ട് സിനിമകളും നല്‍കണം. 35കാരനായ ഇടപാടുകാരന് രണ്ട് വര്‍ഷത്തെ തടവുശിക്ഷയും വിധിച്ചിട്ടുണ്ട്. റോം ആസ്ഥാനമായ ലൈംഗികത്തൊഴിലാളി ശൃംഖലയെക്കുറിച്ച് 2013ല്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് വിധി. 14, 15 വയസ്സുള്ള രണ്ട് പെണ്‍കുട്ടികളെയാണ് ലൈംഗികവൃത്തിക്കായി ഉപയോഗിച്ചത്.

പെണ്‍കുട്ടികള്‍ക്ക് പുതിയ വസ്ത്രങ്ങളും മൊബൈല്‍ ഫോണുകളും വാങ്ങാന്‍ പണം നല്‍കി അവരെ ലൈംഗികത്തൊഴിലിലേക്ക് ആകര്‍ഷിക്കുകയായിരുന്നെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. തന്‍െറ സ്ത്രീത്വത്തിനാണ് യഥാര്‍ഥത്തില്‍ അപകടം സംഭവിച്ചതെന്ന് പുസ്തകങ്ങളിലൂടെ പെണ്‍കുട്ടി തിരിച്ചറിയണമെന്നാണ് ജഡ്ജിയുടെ വിധിയെന്ന് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.