ബര്‍ഗോസ്: അമ്മൂമ്മ പ്രായത്തില്‍ പൂര്‍ണാരോഗ്യമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ജന്മംനല്‍കിയ സ്ത്രീയെക്കുറിച്ചുള്ള വാര്‍ത്തയാണ് വടക്കന്‍ സ്പെയിനിലെ റെകോലെറ്റാസ് ആശുപത്രിയില്‍നിന്നുള്ളത്. യു.എസില്‍ വന്ധ്യതാ ചികിത്സക്കു വിധേയയായി സ്പെയിനിലേക്ക് മടങ്ങിയതിനുശേഷം പ്രസവിച്ച ഈ 64കാരിയുടെ പേര് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. പെണ്‍കുഞ്ഞും ആണ്‍കുഞ്ഞുമാണ് ഇവര്‍ക്ക് പിറന്നത്. ആണ്‍കുഞ്ഞിന് 2.4 കിലോയും പെണ്‍കുഞ്ഞിന് 2.2 കിലോയുമാണ് തൂക്കം. പ്രസവത്തില്‍ സങ്കീര്‍ണതകളൊന്നുമുണ്ടായില്ളെന്നും അമ്മയും മക്കളും സുഖമായിരിക്കുന്നുവെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
എന്നാല്‍, വിവാദത്തിനുകൂടി വഴിവെച്ചിരിക്കുകയാണ് ഈ പ്രസവം. തന്‍െറ 60ാം വയസ്സില്‍ ഇതേരീതിയില്‍ ഇവര്‍ ഒരു പെണ്‍കുട്ടിക്ക് ജന്മം നല്‍കിയിരുന്നുവെന്ന് പ്രാദേശിക വൃത്തങ്ങള്‍ പറയുന്നു. കുഞ്ഞിനെ നല്ലരീതിയില്‍ പരിചരിക്കാത്തതിനെ തുടര്‍ന്ന് സന്നദ്ധസംഘം ഏറ്റെടുക്കുകയായിരുന്നു. കുട്ടിയെ വൃത്തിഹീനമായ സാഹചര്യത്തിലും നല്ല വസ്ത്രങ്ങള്‍ ധരിപ്പിക്കാതെയും ഒറ്റപ്പെടുത്തിയാണ് വളര്‍ത്തിയിരുന്നതെന്ന് സാമൂഹികപ്രവര്‍ത്തകര്‍ പറയുന്നു. അടുത്തവര്‍ഷങ്ങളിലായി മറ്റ് രണ്ട് സ്പാനിഷ് സ്ത്രീകള്‍ അവരുടെ 60കളില്‍ ആരോഗ്യമുള്ള കുട്ടികള്‍ക്ക് ജന്മം നല്‍കിയിരുന്നു. 2016 ഏപ്രിലില്‍ 70കാരിയായ ഇന്ത്യക്കാരി ദലിഞ്ജര്‍ കൗര്‍ വന്ധ്യതാ ചികിത്സക്കുശേഷം പ്രസവിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.