പാരിസ്: ഫ്രാൻസിലെ പ്രമുഖ വ്യോമയാന കമ്പനിയായ എയർ ഫ്രാൻസിലെ ജീവനക്കാർ പണിമുടക്കിയതിനെ തുടർന്ന് കമ്പനിയുടെ സർവിസുകൾ തടസ്സപ്പെട്ടു. ഇൗ മാസം ഇത് മൂന്നാംതവണയാണ് എയർഫ്രാൻസ് ജീവനക്കാർ പണിമുടക്കുന്നത്. യൂറോപ്പിലെ ഏറ്റവുംവലിയ വ്യോമയാന സർവിസ് കമ്പനികളിൽ രണ്ടാം സ്ഥാനത്തുള്ള കമ്പനിയാണ് എയർഫ്രാൻസ്-കെൽ.എം ഗ്രൂപ്. ഇവരുടെ സബ്സിഡയറിയായാണ് എയർ ഫ്രാൻസ് പ്രവർത്തിക്കുന്നത്.
തൊഴിൽനിയമങ്ങളിൽ പരിഷ്കരണം ആവശ്യപ്പെട്ട വിവിധ മേഖലകളിലുള്ള തൊഴിലാളികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്. കോടതിസംവിധാനത്തിലെ പരിഷ്കരണത്തിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച രാജ്യത്തെ അഭിഭാഷകരും പണിമുടക്കി. വിവിധ ആവശ്യങ്ങളുന്നയിച്ച് റെയിൽവേ ജീവനക്കാർ അടുത്തയാഴ്ച മൂന്നുമാസം നീളുന്ന സമരം തുടങ്ങാനിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.