ഡമസ്കസ്: സിറിയയിൽ കഴിഞ്ഞദിവസം െഎ.എസിനെ ലക്ഷ്യംെവച്ച് നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഏറെപേരും സിവിലിയന്മാരാണെന്ന് അന്താരാഷ്ട്ര യുദ്ധനിരീക്ഷണ സമിതി. 54ഒാളം െഎ.എസ് തീവ്രവാദികൾ കൊല്ലപ്പെട്ടുവെന്നായിരുന്നു പുറത്തുവന്നത്. അതിൽ പകുതിപേരും സാധാരണക്കാരായിരുന്നുവെന്നാണ് കണ്ടെത്തൽ.
െഎ.എസിനെതിരെ ഇൗ മേഖലയിൽ ആക്രമണം ഇനിയും നടത്തുമെന്നും കൊല്ലപ്പെട്ടവരിൽ സാധാരണക്കാരുണ്ടോയെന്നത് അന്വേഷിക്കുമെന്നും അമേരിക്കൻ നേതൃത്വത്തിലുള്ള സൈനികസഖ്യം അറിയിച്ചു. ഇറാഖ്-സിറിയ അതിർത്തിപ്രദേശമായ അൽസൗസയിലെ െഎസ് ഫാക്ടറി ലക്ഷ്യമാക്കി നടത്തിയ വ്യോമാക്രമണത്തിലാണ് നിരവധി സാധാരണക്കാർ കൊല്ലപ്പെട്ടത്. ബ്രിട്ടൻ കേന്ദ്രമായുള്ള സിറിയൻ മനുഷ്യാവകാശ നിരീക്ഷണ സംഘമാണ് ഇക്കാര്യം പുറത്തുവിട്ടത്. സംഭവത്തിൽ 30ഒാളം സിവിലിയന്മാർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ദേശീയ ന്യൂസ് ഏജൻസിയായ ‘സൻആ’ അവകാശപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.