വാഷിങ്ടൺ: വിഖ്യാത ശാസ്ത്രജ്ഞനായ ആൽബർട്ട് െഎൻസ്റ്റൈൻ എഴുതിയ കത്ത് ലേലത്തിന്. 1951 ഏപ്രിലിൽ സ്വന്തം ലെറ്റർപാഡിൽ ജോസഫ് ഹാലി ചാഫ്നർ എന്ന സമ്പന്ന ബിസിനസുകാരന് എഴുതിയ കത്താണ് ലേലത്തിൽ വെച്ചിരിക്കുന്നത്. ജർമനിയിൽ ഹിറ്റ്ലറുടെ ക്രൂരതക്കിരയായി പലായനം ചെയ്ത ജൂതന്മാർക്ക് സഹായം നൽകണമെന്നാവശ്യപ്പെട്ടാണ് കത്ത്. 10,000 യു.എസ് ഡോളറിനാണ് കത്ത് ലേത്തിന് വെച്ചത്.
ജർമൻ സ്വേച്ഛാധിപതിയായ ഹിറ്റ്ലറിെൻറ ക്രൂരതയിൽ നിരവധി ജൂതന്മാർക്ക് ഇതരരാജ്യങ്ങളിലേക്ക് പലായനം ചെയ്യേണ്ടിവന്നു. ജൂത വംശജനായ െഎൻസ്റ്റൈൻ ജർമനിയിൽനിന്ന് അമേരിക്കയിലേക്ക് കുടിയേറിപ്പാർക്കുകയായിരുന്നു. പിന്നീട് അമേരിക്കൻ വിദേശ കൗൺസിലിൽ ഉൾെപ്പടെ നിരവധി സന്നദ്ധ സംഘടനകളിൽ പ്രവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.