ലണ്ടൻ: ബ്രിട്ടനിലെ ഭൂരിഭാഗം കമ്പനികളും സ്ത്രീകളേക്കാൾ കൂടുതൽ വേതനം നൽകുന്നത് പുരുഷന്മാർക്കാണെന്ന് റിപ്പോർട്ട്. ഏതാണ്ട് 10ൽ എട്ടു കമ്പനികളിലും പൊതുമേഖല സ്ഥാപനങ്ങളിലും ഇതാണ് സ്ഥിതി. 250ലേറെ ജീവനക്കാരുള്ള കമ്പനികളിലെ ശമ്പള വ്യവസ്ഥ എങ്ങനെയെന്നറിയാൻ പ്രധാനമന്ത്രി തെരേസ മേയാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്്. അതനുസരിച്ച് 10,015 കമ്പനികൾ റിപ്പോർട്ട് സമർപ്പിച്ചു. വിവരങ്ങൾ നൽകാത്ത കമ്പനികൾക്കെതിരെ നിയമനടപടി സ്വീകരിക്കും.
78 ശതമാനം കമ്പനികളും സ്ത്രീകളേക്കാൾ കൂടുതൽ വേതനം നൽകുന്നത് പുരുഷന്മാർക്കാണെന്ന് വെളിപ്പെടുത്തി. 14 ശതമാനം കമ്പനികളിൽ മാത്രമാണ് സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ കൂടുതൽ വേതനം ലഭിക്കുന്നത്. തുല്യവേതനം ഉൾപ്പെടെയുള്ള നടപടികളിലൂടെ തൊഴിലിടങ്ങളിൽ ലിംഗസമത്വം ഉറപ്പാക്കാനാണ് മേയ് ലക്ഷ്യമിടുന്നത്. മാർഗരറ്റ് താച്ചർക്കുശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി പദവിയിലെത്തുന്ന വനിതയാണ് മേയ്. 100 വർഷം മുമ്പ് രാജ്യത്ത് വോട്ടവകാശത്തിനുവേണ്ടിയായിരുന്നു സ്ത്രീകളുടെ പോരാട്ടം. ഇപ്പോഴത് തുല്യവേതനത്തിനുവേണ്ടിയാണെന്ന് മേയ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.