ഇസ്തംബൂൾ: അന്താരാഷ്ട്ര മനുഷ്യാവകാശസംഘടനയായ ആംെനസ്റ്റി ഇൻറർനാഷനലിെൻറ രാജ്യത്തെ മേധാവിക്കെതിരെ തുർക്കികോടതിയുടെ അറസ്റ്റ് വാറൻറ്. അഭിഭാഷകൻ കൂടിയായ താനിർ കിലിചിനെയാണ് പടിഞ്ഞാറൻ പ്രവിശ്യയായ ഇസ്മിറിൽനിന്ന് ഭീകരബന്ധം ആരോപിച്ച് ചുമത്തിയ കേസിൽ അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തോടൊപ്പം മറ്റ് അഞ്ച് അഭിഭാഷകരും അറസ്റ്റിലായിട്ടുണ്ട്. യു.എസിൽ പ്രവാസജീവിതം നയിക്കുന്ന ആത്മീയനേതാവ് ഫത്ഹുല്ല ഗുലനുവേണ്ടി പ്രവർത്തിെച്ചന്നാണ് താനിറിനെതിരായ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.